തേരിറങ്ങും മുകിലേ therirangum mukile malayalam lyrics

 



ഗാനം : തേരിറങ്ങും മുകിലേ

ചിത്രം : മഴത്തുള്ളിക്കിലുക്കം

രചന : എസ് രമേശൻ നായർ

ആലാപനം :  പി ജയചന്ദ്രൻ 

തേരിറങ്ങും മുകിലേ

മഴത്തൂവലൊന്നു തരുമോ

നോവലിഞ്ഞ മിഴിയിൽ

ഒരു സ്നേഹ നിദ്രയെഴുതാൻ

ഇരുൾ മൂടിയാലുമെൻ കണ്ണിൽ

തെളിയുന്നു താരനിരകൾ 

തേരിറങ്ങും മുകിലേ

മഴത്തൂവലൊന്നു തരുമോ

ഉറങ്ങാത്ത മോഹം തേടും 

ഉഷസ്സിന്റെ കണ്ണീർത്തീരം

കരയുന്ന പൈതൽ  പോലെ

കരളിന്റെ തീരാദാഹം

കനൽത്തുമ്പി പാടും പാട്ടിൽ

കടം തീരുമോ

തേരിറങ്ങും മുകിലേ

മഴത്തൂവലൊന്നു തരുമോ 

നിലക്കാതെ വീശും കാറ്റിൽ

നിറയ്ക്കുന്നതാരീ രാഗം

വിതുമ്പുന്ന വിണ്ണിൽ പോലും

തുളുമ്പുന്നു തിങ്കൾത്താലം

നിഴലിന്റെ മെയ് മൂടുവാൻ

നിലാവേ വരൂ

തേരിറങ്ങും മുകിലേ

മഴത്തൂവലൊന്നു തരുമോ

നോവലിഞ്ഞ മിഴിയിൽ

ഒരു സ്നേഹ നിദ്രയെഴുതാൻ

ഇരുൾ മൂടിയാലുമെൻ കണ്ണിൽ

തെളിയുന്നു താരനിരകൾ 

ഉം….. 

Leave a Comment