ഗാനം : ആരോടും മിണ്ടാതെ
ചിത്രം : ചിന്താവിഷ്ടയായ ശ്യാമള
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ്
ആരോടും മിണ്ടാതെ മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ
ആരോടും മിണ്ടാതെ മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ
ഈറൻനിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻവിളി കേട്ടില്ലേ…….മറുമൊഴി മിണ്ടിയില്ലേ….
ആരോടും മിണ്ടാതെ മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ
കാതരമുകിലിന്റെ കൺപീലിത്തുമ്പിന്മേൽ
ഇടറിനിൽപ്പൂ കണ്ണീർത്താരം
കാതരമുകിലിന്റെ കൺപീലിത്തുമ്പിന്മേൽ
ഇടറിനിൽപ്പൂ കണ്ണീർത്താരം
വിരലൊന്നു തൊട്ടാൽ വീണുടയും
കുഞ്ഞുകിനാവിൻ പൂത്താലം
മനസ്സിൻ മുറിവിൽ മുത്താം ഞാൻ
നെറുകിൽ മെല്ലെ തഴുകാം ഞാൻ
ആരോടും മിണ്ടാതെ മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ
പ്രാവുകൾ കുറുകുന്ന കൂടിന്റെ അഴിവാതിൽ
ചാരിയില്ലേ കാണാകാറ്റേ
പ്രാവുകൾ കുറുകുന്ന കൂടിന്റെ അഴിവാതിൽ
ചാരിയില്ലേ കാണാകാറ്റേ
പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാൻ നീ പോയില്ലേ
അലിവിൻ ദീപം പൊലിയുന്നു
എല്ലാം ഇരുളിൽ അലിയുന്നു
ആരോടും മിണ്ടാതെ മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ
ഈറൻനിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻവിളി കേട്ടില്ലേ…….മറുമൊഴി മിണ്ടിയില്ലേ….
ആരോടും മിണ്ടാതെ മിഴികളിൽ നോക്കാതെ
മഞ്ഞിൽ മായുന്ന മൂകസന്ധ്യേ