വാലിട്ടു കണ്ണെഴുതും vaalittu kannezhuthum malayalam lyrics



 


ഗാനം : വാലിട്ടു കണ്ണെഴുതും

ചിത്രം : കൈക്കുടന്ന നിലാവ്

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ ജെ യേശുദാസ്


വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം

നിന്നെ വരവേല്‍ക്കും ശംഖുപുഷ്പം

പൂമെയ്യിൽ പൂത്തൊരുങ്ങും പാരിജാതം

നിന്റെ കവിളിന്മേല്‍ കനകാംബരം

അറിയാതെ നിന്മാറില്‍മുഖം ചേര്‍ക്കുമ്പോള്‍

ആത്മാവില്‍ വിടരുന്നതൊരുകോടി മുല്ലപ്പൂക്കള്‍

വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം

നി‍ന്നെ വരവേല്‍ക്കും ശംഖുപുഷ്പം

ഇരുള്‍മൂടും ഇടനാഴിയില്‍, മിന്നും

വെള്ളോട്ടു വിളക്കാണു നീ

പുലര്‍വാന പൂപ്പന്തലില്‍, പൂക്കും

നവരാത്രി നക്ഷത്രം നീ

മൂവന്തിക്കടവത്ത് ചെന്തെങ്ങിൻ തണലത്ത്

പൂക്കൈതമലരാണ് നീ

മൂവന്തിക്കടവത്ത് ചെന്തെങ്ങിൻ തണലത്ത്

പൂക്കൈതമലരാണ് നീ

ഒരു നൂറു ഞൊറിയിട്ട പൂഞ്ചേല ചാര്‍ത്തുമ്പോള്‍

മഴവില്ലിന്‍ അഴകാണു നീ

ഓ…



വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം

നിന്നെ വരവേല്‍ക്കും ശംഖുപുഷ്പം

പൂമെയ്യിൽ പൂത്തൊരുങ്ങും പാരിജാതം

നിന്റെ കവിളിന്മേല്‍ കനകാംബരം

അറിയാതെ നിന്മാറില്‍മുഖം ചേര്‍ക്കുമ്പോള്‍

ആത്മാവില്‍ വിടരുന്നതൊരുകോടി മുല്ലപ്പൂക്കള്‍

വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം

നി‍ന്നെ വരവേല്‍ക്കും ശംഖുപുഷ്പം 

ഒരു കൃഷ്ണതുളസീദളം

നിന്നിലരുളുന്നു മൃദുസൗരഭം

ധനുമാസവനകോകിലം

ചുണ്ടിലെഴുതുന്നു സ്വരപഞ്ചമം

മലരായ മലരെല്ലാം മഞ്ഞില്‍ കുളിക്കുമ്പോള്‍

മധുതൂകും വാസന്തമായ്

മലരായ മലരെല്ലാം മഞ്ഞില്‍ കുളിക്കുമ്പോള്‍

മധുതൂകും വാസന്തമായ്

പൂത്താലിച്ചരടോടെ പൂങ്കോടിപ്പാവോടെ

കണികാണും കല്യാണമായ്

ഓ…

വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം

നിന്നെ വരവേല്‍ക്കും ശംഖുപുഷ്പം

പൂമെയ്യിൽ പൂത്തൊരുങ്ങും പാരിജാതം

നിന്റെ കവിളിന്മേല്‍ കനകാംബരം

അറിയാതെ നിന്മാറില്‍ മുഖം ചേര്‍ക്കുമ്പോള്‍

ആത്മാവില്‍ വിടരുന്നതൊരുകോടി മുല്ലപ്പൂക്കള്‍

വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം

നി‍ന്നെ വരവേല്‍ക്കും ശംഖുപുഷ്പം

 



Leave a Reply

Your email address will not be published. Required fields are marked *