ഗാനം : ആത്മാവിലെ ആനന്ദമേ
ചിത്രം : നീയെൻ കിതാബ് (ആൽബം)
രചന : അഭിലാഷ് കെ സി
ആലാപനം : സജീർ കൊപ്പം
കാണാകിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ ഓ
മായാകിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറൂ
ആത്മാവിലെ ആനന്ദമേ
ആരാരുമറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരീ തീനാളമായ്
അലയുന്നൊരെരിവേനൽ പ്രണയാർദ്രമേ
നീ എൻ നെഞ്ചിൻ പൊൻ വാനിൽ
മിന്നുന്നൊരഴകാർന്നൊരലിവിന്റെ ഉയിരാകുമോ
നീ കനിവായി തെളിയുന്നൊരാകാശ ചെരുവിൽ
ഞാനലയുന്നൊരലയായിടാം
കാണാകിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ ഓ
ചഷകമായ് ഒഴുകുമോ പ്രാണനിൽ നിന്നനുരാഗം
അമൃതമായ് നിറയുമോ നോവുമാത്മരാഗത്തിൽ
നീ ദീപ്തമായ് നീ ശ്വാസമായ്
കാണാകിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ ഓ
ഇരവിലും പകലിലും ഉയിരുതേടും തുടിതാളം
ഉദയമായ് ഉണർവ്വുമായ് കിരണമായി അണയൂ നീ
നീ നാദമായ് നീ താളമായ്
കാണാകിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ ഓ
മായാകിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറൂ
ആത്മാവിലെ ആനന്ദമേ
ആരാരുമറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരീ തീനാളമായ്
അലയുന്നൊരെരിവേനൽ പ്രണയാർദ്രമേ
നീ എൻ നെഞ്ചിൻ പൊൻ വാനിൽ
മിന്നുന്നൊരഴകാർന്നൊരലിവിന്റെ ഉയിരാകുമോ
നീ കനിവായി തെളിയുന്നൊരാകാശ ചെരുവിൽ
ഞാനലയുന്നൊരലയായിടാം
കാണാകിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ മായാതെ മാഞ്ഞോ ഓ