മാരൻ maaran malayalam lyrics

 



ഗാനം : മാരൻ

ചിത്രം : കുടുക്ക് 2025

രചന : ടിറ്റോ പി തങ്കച്ചൻ 

ആലാപനം : സിദ് ശ്രീരാം, ഭൂമീ 

മാരൻ മറുകിൽ ചോരും മധുരം നീയേ നീയേ നീയേ 

മാറിൽ കുളിരായ് മൂടും ഉയിരിൻ തീയേ തീയേ തീയേ 

അലകളിലവളുടെ മനമെഴുതാൻ 

ചൊടികളിലവളുടെ അകമറിയാൻ 

കാറ്റിൽ അവൾ ശ്വാസം വീശും കിനാജാലം 

ദൂരെ തുറന്നാലോ 

വാനിൽ അവൾ ചായും മേഘം വെയിൽ കായും 

നേരം വരും ഞാനും.. 

ഇവനെന്റെ നെഞ്ചിൽ കുറുകുന്ന പോലെ 

ഇനിയാരുമെന്നുള്ളിൽ ഇല്ലേ 

പറയാതെ എന്നിൽ മഴ പെയ്ത പോലെ 

നനയുന്ന പൂമുല്ലയായേ 

മുനയുള്ള നോക്കിൽ വഴുതുന്ന വാക്കിൽ 

അറിയാതെ വീഴുന്ന പോലെ 

തിരയുന്നൊരുളളിൽ തളിരുന്നു മെല്ലെ 

പതിവായി പിന്നാലെ പോവേ 

അവളുടെ മിഴിയിലെ മൊഴിയറിയാൻ 

കനവിലുമവളുടെ വഴി തിരയാൻ 

കാറ്റിൽ അവൾ ശ്വാസം വീശും വരംതേടി 

ദൂരെ നിലാ താരം 

വാനിൽ അവൾ ചായും തീരം നിറം ചൂടും 

നേരം തൊടും ഞാനും 

ആ 

Leave a Comment