അമ്മൂമ്മക്കിളി വായാടി ammummakkili vaayaadi malayalam lyrics

ഗാനം :അമ്മൂമ്മക്കിളി വായാടി

ചിത്രം : ചന്ദ്രലേഖ

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം :കെ എസ് ചിത്ര

അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി

അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി

കാണാക്കുയിലേ നിന്നെപ്പോലെ കന്നിനിലാവോ കിന്നാരീ

അതിനിഷ്ടം കൂടാൻ ചങ്ങാലി

അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി

അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി

കാണാക്കുയിലേ നിന്നെപ്പോലെ കന്നിനിലാവോ കിന്നാരീ

അതിനിഷ്ടം കൂടാൻ ചങ്ങാലി

ചിറ്റോളം കിക്കിളി നെയ്താൽ ചിരിച്ചോടും ചുരുളൻ വള്ളം

ചുമ്മാ കൊഞ്ചും തഞ്ചക്കാരി

കാക്കാലൻ ഞണ്ടിനെ മെല്ലെ കടക്കണ്ണാൽ ചൂണ്ടിയെടുക്കും

കർക്കിട രാവോ ചൂണ്ടക്കാരി

രാക്കൂട്ടിലെ കുളക്കോഴിയോ

കാവോരത്തെ കളിത്തോഴിയായ്

കിങ്ങിണികെട്ടി പാഞ്ഞോടും മഞ്ഞണിമുല്ല പൂങ്കാറ്റോ

ചേലോലും ചങ്ങാതിയായ് 

അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി

അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി

കാണാക്കുയിലേ നിന്നെപ്പോലെ കന്നിനിലാവോ കിന്നാരീ

അതിനിഷ്ടം കൂടാൻ ചങ്ങാലി 

തുമ്പപ്പൂക്കാവടിയാടി തുടിപ്പാട്ടിൻ ചിന്തുകൾ മൂളി

പെയ്യും മഴയൊരു തുള്ളിച്ചാടി

മാനത്തൂടോടി നടക്കും മഴക്കാറിൽ മിന്നിയൊളിക്കും

നീലത്താരമൊരാട്ടക്കാരി

മാഞ്ചോട്ടിലെ മലർത്തുമ്പിയായ്

മാറ്റേറുമെൻ മണിക്കുട്ടനായ്

പാടവരമ്പിൽ കൂത്താടി കാവലിരിക്കും പൊന്മാനോ

പൂവേ നിൻ മണവാളനായ് 

അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി

അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി

കാണാക്കുയിലേ നിന്നെപ്പോലെ കന്നിനിലാവോ കിന്നാരീ

അതിനിഷ്ടം കൂടാൻ ചങ്ങാലി 

Leave a Comment

”
GO