അപ്പുക്കുട്ടാ തൊപ്പിക്കാരാ appukuttaa thoppikkaaraa malayalam lyrics



 


ഗാനം : അപ്പുക്കുട്ടാ തൊപ്പിക്കാരാ

ചിത്രം : ചന്ദ്രലേഖ

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : എം ജി ശ്രീകുമാർ,കെ എസ് ചിത്ര

അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പ കല്യാണം 

മകരമാസത്തീ വേലി കെട്ടീട്ടപ്പ കല്യാണം 

ഒന്നാം വട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം

രണ്ടാം കണ്ടപ്പം പെണ്ണിനു  മിണ്ടാട്ടം

ഒരു കുങ്കുമക്കുയിലായ് കുണു കുണുങ്ങി വന്നാട്ടേ

കണ്ണാടിപ്പൂം ചിന്തൂരം കവർന്നെടുത്തോട്ടെ  ഞാൻ

കവർന്നെടുത്തോട്ടേ

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം

രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം

ഒരു മാർഗഴി കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ

മിണ്ടാചുണ്ടിലെ താരാട്ടായ്

മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

കൊന്നരി കൊന്നരി കോനാരി

കത്തിനക്കിനി നാച്ചിരേ

ഇല്ലിനക്കിനി നാച്ചിക്കട്ടോരേ രേ രേ

കുന്നിമണി കൂടുകെട്ടി

കന്നിവെയിൽ പന്തലിട്ടു



പുലരാറായോ പൊൻ ധനുമാസം

അന്തിമുകിൽ ചാന്തണിഞ്ഞ് 

അല്ലിവെയിൽ കമ്മലിട്ട് 

അഴകായ് നിന്നോ ചെമ്മുകിൽ മാനം

വൃശ്ചികരാവിൻ പച്ചിലക്കൂട്ടിൽ

അന്തിയുറങ്ങാൻ വാ

മച്ചിനകത്തെ കൊച്ചരിപ്രാവേ കിക്കിളി കൂട്ടാൻ വാ

നീവരുമലർ ചന്ദനക്കുറി ചില്ലു നിലാവായ്

ചില്ലുനിലാവായ്

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം

രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം

ഒരു മാർഗഴി കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ

മിണ്ടാചുണ്ടിലെ താരാട്ടായ്

മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

മഞ്ഞുമഴക്കാലമല്ലേ ഉള്ളിലിലത്താളമില്ലേ

മഴവിൽക്കാവിൽ ഉത്സവമല്ലേ

കുഞ്ഞുമണിത്താലി തന്നും

മംഗളങ്ങൾ നേർന്നുഴിഞ്ഞും

മനസ്സിൻ കൂട്ടിൽ കുടിയിരുത്താലോ

കണ്ണിലുദിക്കും കുഞ്ഞു കിനാവിൻ കുമ്പിളിലെന്താണ്

വെള്ളിനിലാവിൽ മിന്നി മിനുങ്ങും മുന്തിരി ചിന്താണ്

താമരമണിത്താലവുമായ് കാത്തു നിൽക്കാം ഞാൻ

കാത്തു നിൽക്കാം ഞാൻ 

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം

രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം

കുനു  കുങ്കുമക്കുയിലായ് കുണു കുണുങ്ങി വന്നാട്ടേ

കണ്ണാടിപ്പൂം ചിന്തൂരം കവർന്നെടുത്തോട്ടെ 

കവർന്നെടുത്തോട്ടേ



Leave a Reply

Your email address will not be published. Required fields are marked *