ഇനിയും പരിഭവമരുതേ iniyum paribhavamaruthe malayalam lyrics

 


ഗാനം : ഇനിയും പരിഭവമരുതേ

ചിത്രം : കൈക്കുടന്ന നിലാവ്

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര 

ആ…….ആ……ആ….ആ…..ആ…

ഇനിയും പരിഭവമരുതേ 

ഇനിയും പരിഭവമരുതേ സ്വാമീ

ഇനിയും പരിഭവമരുതേ

അഭയമിരന്നു വരുന്നൊരു സാധുവിൽ

അഭയമിരന്നു വരുന്നൊരു സാധുവിൽ

അഗ്നിപരീക്ഷണമരുതേ 

അരുതേ

ഇനിയും പരിഭവമരുതേ സ്വാമീ

ഇനിയും പരിഭവമരുതേ

ആയിരം നവരാത്രി മണ്ഡപം താണ്ടി

ഹരിരാഗ സാഗരത്തിരകൾ നീന്തി

ആ….ആ….ആ….

ആയിരം നവരാത്രി മണ്ഡപം താണ്ടി

ഹരിരാഗ സാഗരത്തിരകൾ നീന്തി

സങ്കട ശ്രുതിയിട്ട തംബുരു മീട്ടി ഞാൻ

സാഷ്ടാംഗം പ്രണമിച്ചു തൊഴുമ്പോൾ ഒരു

ഭിക്ഷാം ദേഹിയായ് പാടുമ്പോൾ 

ഇനിയും പരിഭവമരുതേ സ്വാമീ

ഇനിയും പരിഭവമരുതേ

നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ

നിരവദ്യ സാന്ത്വന സുഖമറിഞ്ഞു

ആ….ആ….ആ….

നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ

നിരവദ്യ സാന്ത്വന സുഖമറിഞ്ഞു

കണ്ണീർ മെഴുകി മെനഞ്ഞൊരെൻ ജീവിത

മൺ കുടം മാത്രമെന്തേ കൈവെടിഞ്ഞു എന്റെ

മുറജപം മാത്രമെന്തേ നീ മറന്നൂ

ഇനിയും പരിഭവമരുതേ സരിഗമധ 

ഇനിയും പരിഭവമരുതേ സരിഗമധ 

ഇനിയും

മാ മഗരിസരി ഗമ ഗരിഗമധ 

ഇനിയും പരിഭവമരുതേ

മധമ ഗഗമ രിരിഗ സഗരി

സഗസ ധധസ ഗരിസ ഗസരി

നിസധ മധസ ഗരിസ ഗസരി

മഗരിസരിഗ സധ മഗരി 

സരിരിഗ ഗമ മധ രിഗ ഗമ മധ ധസ 

ഗമ മധ ധസ സരി ഗരിരിസ സധമധ 

സാസ സാസ സാസ സാസ സാസ സാസ സാസ ധാ 

ധമധസ രീരി രീരി രീരി രീരി രീ സധസരി 

ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാഗ ഗാ മഗരിഗ 

മാ….മഗരിഗ മാ…………………………

ഇനിയും പരിഭവമരുതേ

Leave a Comment

”
GO