കാവേരി തീരത്തെ kaaveri theerathe malayalam lyrics

 


ഗാനം : കാവേരി തീരത്തെ

ചിത്രം : കൈക്കുടന്ന നിലാവ്

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ എസ് ചിത്ര 

അധരം മധുരം വചനം മധുരം 

മധുരാധിപദേരകിലം മധുരം 

അധരം മധുരം വചനം മധുരം 

മധുരാധിപദേരകിലം മധുരം 

കാവേരി തീരത്തെ കളമെഴുതും മുറ്റത്തെ 

കല്യാണിത്തൈമുല്ലേ

കറുകപ്പൂ‍‌പാടത്തെ കുറുവാലിപ്പൈക്കളേ

കസ്തൂരിമാന്‍‌കുരുന്നേ

കാണാന്‍ ചേലുള്ള കണ്ണില്‍ മയ്യുള്ള

കണ്ണനെ കണ്ടായോ

അരയാല്‍ച്ചില്ലയിലൂഞ്ഞാലാടുമ്പം

മിന്നായം കണ്ടായോ , നീയൊരു

മിന്നായം കണ്ടായോ

കാവേരി തീരത്തെ കളമെഴുതും മുറ്റത്തെ 

കല്യാണിത്തൈമുല്ലേ

ഓടപ്പുല്‍തണ്ടില്‍ മൂളും

പാട്ടെങ്ങാന്‍ ദൂരെക്കേട്ടോ

ഒന്നാനാം തുമ്പിക്കുറുമ്പേ

ആയപ്പെണ്‍പ്രാവേ നിന്നോ-

ടമ്പാടിക്കണ്ണന്‍ മെല്ലെ

കിന്നാരം കൊഞ്ചിക്കുഴഞ്ഞോ

കനകമാലകള്‍ കാഞ്ചിക്കൈവള-

യണിയുവാന്‍ ക്ഷണിച്ചോ

കനകമാലകള്‍ കാഞ്ചിക്കൈവള-

യണിയുവാന്‍ ക്ഷണിച്ചോ

നിറനിലാവിലൊരരിയ രാക്കിളി

തനിയെ പാടുന്നോ

നീലയമുനേ നിന്റെ നെഞ്ചില്‍

കുളിരു പടരുന്നോ

കുളിരു പടരുന്നോ

കാവേരി തീരത്തെ കളമെഴുതും മുറ്റത്തെ

കല്യാണിത്തൈമുല്ലേ

കറുകപ്പൂ‍‌പാടത്തെ കുറുവാലിപ്പൈക്കളേ 

കസ്തൂരിമാന്‍‌കുരുന്നേ 

ഓളക്കൈ താളം കൊട്ടി

താരാട്ടാന്‍ കൈകള്‍ നീട്ടി

കാളിന്ദി നിന്നെ വിളിപ്പൂ

മാണിക്യച്ചെപ്പില്‍ നിന്നും

മണിമുത്തും കൊണ്ടേ പോന്നു

മാടത്തക്കിളിക്കിടാങ്ങള്‍

മഞ്ഞിളംവെയില്‍ കാത്തു നില്‍പ്പൂ 

മഞ്ഞളാടയുമായ്

മഞ്ഞിളംവെയില്‍ കാത്തു നില്‍പ്പൂ 

മഞ്ഞളാടയുമായ്

മുടി തലോടി പീലിചാര്‍ത്താന്‍

മാരിവില്ലൊരുങ്ങി

കൊതിയനുണ്ണും വെണ്ണയാവാന്‍

വെണ്ണിലാവുറഞ്ഞു

വെണ്ണിലാവുറഞ്ഞു

കാവേരി തീരത്തെ കളമെഴുതും മുറ്റത്തെ

കല്യാണിത്തൈമുല്ലേ 

കറുകപ്പൂ‍‌പാടത്തെ കുറുവാലിപ്പൈക്കളേ

കസ്തൂരിമാന്‍‌കുരുന്നേ

കാണാന്‍ ചേലുള്ള കണ്ണില്‍ മയ്യുള്ള

കണ്ണനെ കണ്ടായോ

അരയാല്‍ച്ചില്ലയിലൂഞ്ഞാലാടുമ്പം

മിന്നായം കണ്ടായോ – നീയൊരു

മിന്നായം കണ്ടായോ – നീയൊരു

കിന്നാരം കേട്ടായോ നീയൊരു

മിന്നായം കണ്ടായോ 

അധരം മധുരം വചനം മധുരം 

മധുരാധിപദേരകിലം മധുരം 

നീയൊരു മിന്നായം കണ്ടായോ 

അധരം മധുരം വചനം മധുരം 

മധുരാധിപദേരകിലം മധുരം 

Leave a Comment

”
GO