ഗാനം : മാന്തളിരിൻ പട്ടു ചുറ്റിയ
ചിത്രം : പ്രേം പൂജാരി
രചന : ഒ എൻ വി കുറുപ്പ്
ആലാപനം : കെ ജെ യേശുദാസ്
ഉം…. ഉം…..ഓ…ഓ…ഓ……………..
ആ……
മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല്
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല്
പൂവുകളിൽ ചോടു വെച്ച് നീ വരുമ്പോൾ
പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
കാവുകളിൽ പൂ വിളക്ക് കൊളുത്തി വയ്ക്കും
കാതരമാം മോഹങ്ങൾ എന്ന പോലെ
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
ചൊല്ല് ചൊല്ല്
ഹോ മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല്
ഹോ ആദിപുലർവേളയിൽ നാമീ വഴിയേ
പാടി വന്നൂ ജീവശാഖി പൂവണിഞ്ഞൂ
സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
ചൊല്ല് ചൊല്ല്
ഹോ മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല്