മംഗള ദീപവുമായ് mangala deepavumaay malayalam lyrics 


ഗാനം : മംഗള ദീപവുമായ്

ചിത്രം : കൈക്കുടന്ന നിലാവ്

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : കെ എസ് ചിത്ര,ശബ്നം

ബാലേ ചാരുശീലേ നാരീകുല മൗലേ

ഇനി മോദമോടെ കേളിയാടാം

താ ത തെയ് തെയ്  ത തെയ്

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

പൊൻ തിരി തെളിയുമൊരരിയ നിലാക്കിളി

തംബുരു മീട്ടുകയായ് തില്ലാനകൾ പാടുകയായ്

തിങ്കൾത്തൊടുകുറി നെറുകിൽ ചാർത്തും

അംഗനമാരുടെ നടനം കാണാൻ 

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

വലം കൈയ്യിൽ വള ചാർത്തിയും

നീണ്ട വാൽക്കണ്ണിൽ മഷി ചിന്നിയും

കുനുകൂന്തൽ ചുരുൾ മാടിയും

കുഞ്ഞിക്കുടമുല്ല പൂ ചൂടിയും

വരവായ് വരവേണിയാൾ

സാ രി സ  രീ ഗ  രി  ഗാ  മ  ഗ   മാ  പ  മ 

പാ  ധ  പ  ധാ  നീ  ധ  നീ സ നീ  സാ  രി  സ 

ആമ്പൽത്തളികയുമായ്

അതിലീറൻ കളഭവുമായ്

പീലിപ്പുടവയുമായ് വെൺ കദളീ മുകുളവുമായ്

മലർമുറ്റം വലം വെച്ചു വരയാമിനി

ചന്ദനവിരലുകൾ തഴുകി മിനുക്കിയ മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

പൊൻ തിരി തെളിയുമൊരരിയ നിലാക്കിളി

തംബുരു മീട്ടുകയായ് തില്ലാനകൾ പാടുകയായ്

തിങ്കൾത്തൊടുകുറി നെറുകിൽ ചാർത്തും

അംഗനമാരുടെ നടനം കാണാൻ 

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ് 

ആകാശം കുടയാവുന്നൂ

കാലിൽ അലയാഴി തളയാവുന്നൂ

മാലേയം മഴയാകുന്നൂ

മോഹം മയിലായി നടമാടുന്നൂ

നിറമേഴും സ്വരമാവുന്നൂ

സാ  രി  സ രീ ഗ  രി  ഗാ  മ  ഗ  മാ  പ  മ 

പാ  ധ  പ  ധാ  നീ  ധ നീ സ നീ  സാ  രി  സ 

സ്നേഹസുഗന്ധവുമായ് കുളിർ കാറ്റല തഴുകുകയായ്

കാണാമുറിവുകളിൽ  തേൻ തുള്ളി തലോടുകയായ്

മനസ്സിന്റെ മൺ വീണ മധുസാന്ദ്രമായ്

മഞ്ഞു നിലാവാലെണ്ണ പകർന്നൊരു 

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

പൊൻ തിരി തെളിയുമൊരരിയ നിലാക്കിളി

തംബുരു മീട്ടുകയായ് തില്ലാനകൾ പാടുകയായ്

തിങ്കൾത്തൊടുകുറി നെറുകിൽ ചാർത്തും

അംഗനമാരുടെ നടനം കാണാൻ 

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ്

മംഗള ദീപവുമായ് തൃക്കാർത്തികയുണരുകയായ് Leave a Reply

Your email address will not be published. Required fields are marked *