മുത്താരം മുത്തുണ്ടേ muthaaram muthunde malayalam lyrics

 


ഗാനം : മുത്താരം മുത്തുണ്ടേ

ചിത്രം : മിസ്റ്റർ ബട്‌ലർ

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം :എം ജി ശ്രീകുമാർ,ഹരിണി


മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടേ

മണിമാറിൽ മുത്തിയുറങ്ങാൻ കൂടെപ്പോരാമോ

മാലേയപ്പൂങ്കുയിലേ മലയോരം മാമയിലേ

പല നാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നു

അമ്പിളി മഞ്ചലിലേറാം തെളിമാനത്താറാടം

ചന്ദന മാളിക തീർക്കാം അതിലന്തിവിളക്കാവാം

മിസ്റ്റർ ബട്ട്ലർ  

ഓ, മിസ്റ്റർ ബട്ട്ലർ

മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടേ

മണിമാറിൽ മുത്തിയുറങ്ങാൻ കൂടെപ്പോരാമോ

ആരാരും കാണാതെ എൻ

ആത്മാവിൽ ചേക്കേറി നീ

ആലോലം പൂമ്പൊയ്കയിൽ

പൊന്നാമ്പൽ പൂവായി നീ

വെണ്ണിലാക്കുമ്പിളിൽ മഞ്ഞുനീർത്തുള്ളിയായ്

മാരിവിൽ ചില്ലമേൽ തൂമലർത്തെന്നലായ്

എന്നുള്ളിൽ പൂമുടും സ്വപ്നങ്ങളിൽ

എങ്ങെങ്ങും നിറമേകും വർണ്ണങ്ങളേ

മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടേ

മണിമാറിൽ മുത്തിയുറങ്ങാൻ കൂടെപ്പോരാമോ

മാലേയപ്പൂങ്കുയിലേ മലയോരം മാമയിലേ

പല നാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നു 

കണ്ണാടിക്കൂടാരത്തിൽ

മിന്നാമിനുങ്ങോ മിന്നീ

ചിന്ദൂരപ്പൂമൈന തൻ

ചിങ്കാരത്തൂവൽ ചിന്നീ

എന്തിനെൻ കൂട്ടിലെ കുഞ്ഞു പൂത്തുമ്പിയേ

പൊൻവെയിൽ നൂലുകൊണ്ടാർദ്രമായ് പിന്നി നീ

തന്നാരം പുന്നാരം താരാട്ടാനോ

അതിയാരം ചിറകാട്ടി തേനൂട്ടാനോ

മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടേ

മണിമാറിൽ മുത്തിയുറങ്ങാൻ കൂടെപ്പോരാമോ

മാലേയപ്പൂങ്കുയിലേ മലയോരം മാമയിലേ

പല നാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നു

അമ്പിളി മഞ്ചലിലേറാം തെളിമാനത്താറാടം

ചന്ദന മാളിക തീർക്കാം അതിലന്തിവിളക്കാവാം

മിസ്റ്റർ ബട്ട്ലർ 

ഓ മിസ്റ്റർ ബട്ട്ലർ

 

Leave a Comment

”
GO