ഗാനം : നീ ഹിമമഴയായ്
ചിത്രം : എടക്കാട് ബറ്റാലിയൻ 06
രചന : ബി കെ ഹരിനാരായണൻ
ആലാപനം : കെ എസ് ഹരിശങ്കർ,നിത്യ മാമ്മൻ
നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം…
നിന്നെ നോക്കീ…
യുഗമേറെയെന്റെ കൺചിമ്മിടാതെ…
എൻ ജീവനേ………..
അകമേ……വാനവില്ലിനേഴു വർണ്ണമായ്…
ദിനമേ…….പൂവിടുന്നു നിൻ മുഖം…
അകലേ……..മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ…
എന്നോമലേ…….
നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ
നിൻ ഉയിരിനെ അനുദിനം നിഴലുപോൽ
പിൻ തുടരുവാൻ ഞാനലഞ്ഞീടുമേ
എൻ വെയിലിനും മുകിലിനും അലിയുവാൻ
നിൻ മനമിതാ വെണ്ണിലാവാനമായ്
ഒരേ വഴിയിലീരാവോളം ഒഴുകി നാം
കെടാതെരിയണേ നമ്മളിൽ നമ്മളെന്നെന്നും
നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ
വെൺ ശിശിരമേ പതിയെ നീ തഴുകവേ
എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്
നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ
ഞാൻ വിടരുമേ വാർമയിൽപീലി പോൽ
ഒരേ ചിറകുമായ് ആയിരം ജന്മവും
കെടാതുണരണേ നമ്മളിൽ നമ്മളാവോളം
നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം
നിന്നെ നോക്കീ
യുഗമേറെയെന്റെ കൺചിമ്മിടാതെ…
എൻ ജീവനേ…………..
അകമേ……..വാനവില്ലിനേഴു വർണ്ണമായ്
ദിനമേ……പൂവിടുന്നു നിൻ മുഖം…
അകലേ……..മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ………….