തേൻ പനിമതിയേ then panimathiye malayalam lyrics

 

ഗാനം : തേൻ പനിമതിയേ

ചിത്രം : കോടതിസമക്ഷം ബാലൻ വക്കീൽ

രചന : ബി കെ ഹരിനാരായണൻ

ആലാപനം : കെ എസ് ഹരിശങ്കർ

തേൻ പനിമതിയേ

കുളിരണിയും അണിവിരലാൽ 

ഈ ജനലരികെ

പതിയെ വരൂ കനവു തരൂ

വെയിൽപക്ഷി ചേക്കേറുമീ നാട്ടുകൂട്ടിൽ 

നിലാവിന്റെ ഈണം തരൂ 

മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ 

ചിരാതിന്റെ നാളം തരൂ 

പറനിറയേ…..

തൊടിയരികേ……     

പതിവുകളായ്……….. ചിരിയെകുന്നൊരു ഗ്രാമം 

ഇവിടെയിതാ………

ഏകാന്തമെൻ നിഴൽപ്പാതയിൽ 

സൂര്യാംശു തൂകുന്നുവോ

നോവാകെയും ചിരിപൊയ്കയിൽ  

ഇടയ്ക്കൊന്നു നീന്തുന്നുവോ

സ്നേഹാർദ്രമമ്മയോ ചൂടോടെയെകുമന്നമായ്  

എൻ നാവിലോർമ്മകൾ

നാവേറുപാട്ടുമായ് താഴ്വാരമേറിയോടിയിനി 

കാറ്റേ.. വരാമോ…  

പറനിറയേ……….. 

തൊടിയരികേ……………     

പതിവുകളായ്.. ചിരിയെകുന്നൊരു ഗ്രാമം 

ഇവിടെയിതാ……………..

മൂവന്തിതൻ മുകിൽച്ചാർത്തുപോൽ 

മായുന്ന കാലങ്ങളേ.. 

വാചാലമായ് നിറഞ്ഞീടുവാൻ  

പിടയ്ക്കുന്ന മൗനങ്ങളേ..  

കാണാതെ വീണ്ടുമാ ജീവന്റെ വേഗയാനമായ് 

ദൂരങ്ങൾ തേടിടും താനേ.. 

കൈവീശിനിന്നുവോ ചങ്ങാതിയായി മാറുമൊരു 

താരം.. വിൺമേലേ… 

തേൻ പനിമതിയേ…

കുളിരണിയും അണിവിരലാൽ 

ഈ ജനലരികെ… 

പതിയെ വരൂ.. കനവു തരൂ..

വെയിൽപക്ഷി ചേക്കേറുമീ നാട്ടുകൂട്ടിൽ 

നിലാവിന്റെ ഈണം തരൂ 

മനം ചാഞ്ഞുറങ്ങുന്ന കോലായയിൽ നീ 

ചിരാതിന്റെ നാളം തരൂ 

 

പറനിറയേ………….. 

തൊടിയരികേ………….     

പതിവുകളായ്……….. ചിരിയെകുന്നൊരു ഗ്രാമം 

ഇവിടെയിതാ………..

Leave a Comment