ഉണരൂ unaroo malayalam lyircs

 ഗാനം : ഉണരൂ

ചിത്രം : ചന്ദാമാമ

രചന : കൈതപ്രം

ആലാപനം: കെ ജെ യേശുദാസ്

ഉണരൂ………………………….

ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാനുണരൂ

പകരൂ…………………………

പൂത്താലം നിറയെ കനവും സുഗന്ധവും പകരൂ

ഈ ജന്മനാളില്‍ നേരാനായി

തേന്‍ തുളുമ്പും ഗാനവുമായ് 

മണിത്തിങ്കള്‍ തൂവും രാമഴയില്‍

ഏകനായ് വന്നു ഞാന്‍

ഉണരൂ……………….

ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാനുണരൂ

എന്നെന്നും പൂത്തു വിടരും

നിന്റെ മിഴിയില്‍…….. ദേവരജനീ

എന്നെന്നും പാടിയൊഴുകും 

പാല്‍ക്കിനാവില്‍…….സ്നേഹ യമുനാ

ഇതു മണ്ണിലിറങ്ങിയ പൂക്കാലം

വിണ്ണിലുറങ്ങിയ പൊന്‍താരം

മൊഴികളില്‍ അഴകിന്നായിരമായിരം

ആത്മവസന്തം……………

ഉണരൂ…………………………

ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാനുണരൂ

പകരൂ………………………..

പൂത്താലം നിറയെ കനവും സുഗന്ധവും പകരൂ

കാണുമ്പോള്‍ ഏഴു വര്‍ണ്ണം

മെല്ലെവിരിയും………….. പെയ്തുമായും

മിണ്ടുമ്പോള്‍ കാട്ടുമുളയില്‍

കാറ്റു മൂളും…………….. ഈണമുയരും

ഇത് കോടി നിവര്‍ത്തിയ പൂത്തിരുനാള്‍

പൊന്‍കണി ചൂടിയ പൂമാനം

മറയരുതീമുഖമായിരമായിരമാണ്ടുകളിനിയും………

ഉണരൂ……………………………………

ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാനുണരൂ

പകരൂ………………………………..

പൂത്താലം നിറയെ കനവും സുഗന്ധവും പകരൂ

ഈ ജന്മനാളില്‍ നേരാനായ് 

തേന്‍ തുളുമ്പും ഗാനവുമായ് 

മണിത്തിങ്കള്‍ തൂവും രാമഴയില്‍

ഏകനായ് വന്നു ഞാന്‍

ഉണരൂ……………………………

ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാനുണരൂ

പകരൂ……………………………….

പൂത്താലം നിറയെ കനവും സുഗന്ധവും പകരൂ

 

Leave a Comment

”
GO