ഗാനം : ചാലക്കുടി ചന്തയ്ക്കു
ചിത്രം : ചാലക്കുടിക്കാരൻ ചങ്ങാതി
രചന : അറമുഖൻ വെങ്കിടങ്ങ്
ആലാപനം : ആർ എൽ വി രാമകൃഷ്ണൻ
ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ
ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ
ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ
ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീനേ…. പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ
ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ
ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീനേ
പെണ്ണിന്‍റെ കൊട്ടേല് നെയ്യുള്ള പിടയ്ക്കണ മീനാണേ
പെണ്ണിന്‍റെ പഞ്ചാര പുഞ്ചിരി
കട്ടൻകലക്കിന്‍റെ കച്ചോടം
പെണ്ണിന്‍റെ പഞ്ചാര പുഞ്ചിരി
കട്ടൻകലക്കിന്‍റെ കച്ചോടം
അന്നത്തെ ചന്തേലെ കച്ചോടം
പെണ്ണിന്‍റെ കൊട്ടേലെ മീനായീ
അന്നത്തെ ചന്തേലെ കച്ചോടം
പെണ്ണിന്‍റെ കൊട്ടേലെ മീനായീ
ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ
ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീനേ…. പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ
മീനും കൊണ്ടഞ്ചാറുവട്ടം
അങ്ങോട്ടും ഇങ്ങോട്ടും ഓടി ഞാന്‍
മീനും കൊണ്ടഞ്ചാറുവട്ടം
അങ്ങോട്ടും ഇങ്ങോട്ടും ഓടി ഞാന്‍
നേരം പോയ് മീനും ചീഞ്ഞേ
അന്നത്തെ കച്ചോടം വെള്ളത്തിലായ്
നേരം പോയ് മീനും ചീഞ്ഞേ
അന്നത്തെ കച്ചോടം വെള്ളത്തിലായ്
ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ
ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീനേ….പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ
പെണ്ണ് ചിരിക്കണ കണ്ടെന്‍റെ
കച്ചോടം പോയല്ലോ കാശും പോയീ
പെണ്ണ് ചിരിക്കണ കണ്ടെന്‍റെ
കച്ചോടം പോയല്ലോ കാശും പോയീ
ചന്ദന ചോപ്പുള്ള പെണ്ണ്
ചതിക്കണ കാര്യം നേരാണേ
ചന്ദന ചോപ്പുള്ള പെണ്ണ്
ചതിക്കണ കാര്യം നേരാണേ
ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ
ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ
ചെമ്പല്ലി കരിമീൻ ചെമ്മീനേ…..പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ