ഓമനേ ഉണ്ണി നിന്നെ omane unni ninne malayalam lyrics

 




ഗാനം : ഓമനേ ഉണ്ണി നിന്നെ 

ചിത്രം : ബോയ്ഫ്രണ്ട് 

രചന : കൈതപ്രം

ആലാപനം : സുജാത മോഹൻ,കെ കെ നിഷാദ്

പഞ്ചാരയുമ്മ തരാം വാ വാ

അമ്മിഞ്ഞപ്പാലു തരാം വാ വാ

ലാലീ ലാലീലാലീ ലാലീ ലാലീ ലാലീ ലോ 

ലേലേ ലേലേ ലേലേ ലേലേ ലേലേ ലോ 

ഓമനേ ഉണ്ണി നിന്നെ ഓർത്തിരിപ്പൂ ഒരമ്മ

താമരേ നിൻ പൂങ്കവിളിൻ നല്ലിതളഴകിൽ നൂറുമ്മ

പാലാഴി നിലാവമ്മ

ചേലേഴിൻ കിനാവമ്മ

എന്റെ മാത്രം അമ്മ

ഓമനേ ഉണ്ണി നിന്നെ ഓർത്തിരിപ്പൂ ഒരമ്മ

താമരേ നിൻ പൂങ്കവിളിൻ നല്ലിതളഴകിൽ നൂറുമ്മ

കാൽത്തള കൈവള കിലുങ്ങീ

മെയ് കൊഞ്ചും പിഞ്ചോമലായ്

കാർത്തിക പൊൻ കരൾ കാവിൽ

അമ്മ കണ്ണിൽ നെയ് നിറവിളക്കായ് 

തുള്ളിതുള്ളി കളിച്ചൊരു തുമ്പിക്കൊപ്പം പറന്നൊരു

കണ്മണിയല്ലേ നീ മകനേ

കിന്നാര പുന്നാരമേ എൻ

ഓമനേ ഉണ്ണി നിന്നെ ഓർത്തിരിപ്പൂ ഒരമ്മ

സ്നേഹമനോഹരിയല്ലേ എന്നമ്മേ ഞാൻ തുണയില്ലേ

ലോലലോല  മനസ്സല്ലേ എൻ താലോലം തങ്കമല്ലേ

അച്ഛനെങ്ങോ പോയി അമ്മയെല്ലാമായീ

കൺ നനവോലും കഥയായീ

ചാരത്തു ദൂരത്തു ഞാൻ  എൻ

ഓമനേ ഉണ്ണി നിന്നെ ഓർത്തിരിപ്പൂ ഒരമ്മ

താമരേ നിൻ പൂങ്കവിളിൻ നല്ലിതളഴകിൽ നൂറുമ്മ

പാലാഴി നിലാവമ്മ

ചേലേഴിൻ കിനാവമ്മ

എന്റെ മാത്രം അമ്മ

ഓമനേ ഉണ്ണി നിന്നെ ഓർത്തിരിപ്പൂ ഒരമ്മ

ആഹഹ ആ ആ ആ ആ 

Leave a Comment