MALAYALAM LYRICS COLLECTION DATABASE

ചെന്തെങ്ങിൻ ചാരത്ത് chenthengin chaarath malayalam lyrics

 





ഗാനം : ചെന്തെങ്ങിൻ ചാരത്ത്

ചിത്രം : ടൂ കണ്ട്രീസ്

രചന : ബി കെ ഹരിനാരായണൻ

ആലാപനം : നജിം അർഷാദ്

തന്താര… തന്താര…തന്താര… തന്താര…

ചെന്തെങ്ങിൻ ചാരത്ത് തെങ്ങോലത്തുമ്പത്ത് 

ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ…

തന്താര… തന്താര…

കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ 

ചിന്തൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ…

തന്താര… തന്താര…

ഒരു കനവിൻ പൂന്തോണിയിൽ.. ഓഹോ..

ചുമലുരുമ്മി നീങ്ങുന്നു നാം…

മഴ നനഞ്ഞ മൂവന്തിയിൽ… ഓഹോ…

മനസ്സ് കൂടയാക്കുന്നു നാം…

ഇന്നാരാരും മിണ്ടാതെയീമോഹമൗനത്തിൻ 

തേനുമായ് നമ്മളലയുകയേ….

ചെന്തെങ്ങിൻ ചാരത്ത് തെങ്ങോലത്തുമ്പത്ത് 

ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ…

ഒരു കുടന്നപ്പൂവേകി നീ… ഓഹോ..

ചെറു ചിരിയിലെൻ വീഥിയിൽ… ഓഹോ…

ഒരു മിഴിയിലെന്നോർമ്മയേ… 

ഹിമശലഭമാക്കുന്നു നീ…

വെണ്‍പുലരിയിലോ… എൻ ജനലരികേ…

പൊൻകണിമലരായ്.. മാറി നീ…

ചെമ്മുകിലണയേ… ഇന്നിനി പിരിയേ…

നിന്നൊരു കുറി പിൻതിരിഞ്ഞിതിരുവരുമേ… 

ചെന്തെങ്ങിൻ ചാരത്ത് തെങ്ങോലത്തുമ്പത്ത് 

ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ…

നിളയൊഴുകുമോളങ്ങളായ്… ഓഹോ…

കഥ പറഞ്ഞ തീരങ്ങളിൽ… ഓഹോ…

വെയിലു വന്നു നെല്ലോലയേ… 

പുണരുമൊരു പാടങ്ങളിൽ…

നിൻ മുടിയിഴയിൽ… വന്നൊളിച്ചിരിക്കാം…

എൻ നിനവൊരു കാറ്റു പോലിതാ…

നിൻ മൊഴികളിലോ… പുഞ്ചിരിയതിലോ…

എൻ മനമിതു ഞാൻ മറന്നു നിറയുകയേ…

ചെന്തെങ്ങിൻ ചാരത്ത് തെങ്ങോലത്തുമ്പത്ത് 

ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ…

തന്താര… തന്താര…

കണ്ണാരം പൊത്തുമ്പോൾ നെഞ്ചോരം നാണത്തിൽ 

ചിന്തൂരച്ചെപ്പേകും വെള്ളിവാൽത്തുമ്പിയേ…

തന്താര… തന്താര…

ഒരു കനവിൻ പൂന്തോണിയിൽ.. ഓഹോ..

ചുമലുരുമ്മി നീങ്ങുന്നു നാം…

മഴ നനഞ്ഞ മൂവന്തിയിൽ… ഓഹോ…

മനസ്സ് കൂടെയാക്കുന്നു നാം…

ഇന്നാരാരും മിണ്ടാതെയീമോഹമൗനത്തിൻ 

തേനുമായ് നമ്മളലയുകയേ….

ചെന്തെങ്ങിൻ ചാരത്ത് തെങ്ങോലത്തുമ്പത്ത് 

ചങ്ങാത്തം കൂടാനായ് വന്ന പൂമ്പാറ്റയേ…

തന്താര… തന്താര…

Leave a Comment