ഓ പ്രിയേ o priye malayalam lyrics

 

ഗാനം : ഓ പ്രിയേ

ചിത്രം : അനിയത്തിപ്പ്രാവ് 

രചന : എസ് രമേശൻ നായർ

ആലാപനം : കെ ജെ യേശുദാസ്

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..

ഓ..പ്രിയേ.. പ്രാണനിലുണരും ഗാനം..

അറിയാതെ ആത്മാവിൽ 

ചിറകു കുടഞ്ഞോരഴകേ..

നിറമിഴിയിൽ ഹിമകണമായ് 

അലിയുകയാണീ വിരഹം..

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..

ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..

ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..

കൈവന്ന നാളുകൾ..

കണ്ണീരുമായ്…കാണാക്കിനാക്കളായ്..

നീ തന്നൊരാശകൾ..

തിരതല്ലുമേതു കടലായ് ഞാൻ..

തിരയുന്നതേതു ചിറകായ് ഞാൻ..

പ്രാണന്റെ നോവിൽ..വിടപറയും കിളിമകളായ്..

എങ്ങു പോയി നീ..

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..

ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..

വർണ്ണങ്ങളായ്…പുഷ്പ്പോത്സവങ്ങളായ്..

നീ എന്റെ വാടിയിൽ..

സംഗീതമായ്..സ്വപനാടനങ്ങളിൽ..

നീ എന്റെ ജീവനിൽ..

അലയുന്നതേതു മുകിലായ് ഞാൻ..

അണയുന്നതേതു തിരിയായ് ഞാൻ…

ഏകാന്ത രാവിൽ..

കനലെരിയും കഥ തുടരാൻ..എങ്ങു പോയി നീ..

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..

ഓ..പ്രിയേ..പ്രാണനിലുണരും ഗാനം..

അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകേ..

നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം..

ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..

ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..

Leave a Comment

”
GO