ഒരു രാജമല്ലി oru raajamalli malayalam lyrics ഗാനം : ഒരു രാജമല്ലി

ചിത്രം : അനിയത്തിപ്പ്രാവ് 

രചന : എസ് രമേശൻ നായർ

ആലാപനം : എം ജി ശ്രീകുമാർ

ഒരു രാജമല്ലി വിടരുന്നപോലെ

ഇതളെഴുതി മുന്നിലൊരു മുഖം

ഒരുദേവഗാനമുടലാർന്നപോലെ

വരമരുളിയെന്നിലൊരു സുഖം

കറുകനാമ്പിലും മധുകണം

കവിതയെന്നിലും നിറകുടം

അറിയുകില്ല നീയാരാരോഒരു രാജമല്ലി വിടരുന്നപോലെ

ഇതളെഴുതി മുന്നിലൊരു മുഖം

ഒരുദേവഗാനമുടലാർന്നപോലെ

വരമരുളിയെന്നിലൊരു സുഖം

കറുകനാമ്പിലും മധുകണം

കവിതയെന്നിലും നിറകുടം

അറിയുകില്ല നീയാരാരോഉണർന്നുവോ മുളം തണ്ടിലൊരീണം

പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻ‌കണം

ഉണർന്നുവോ മുളം തണ്ടിലൊരീണം

പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻ‌കണം

തനിച്ചുപാടിയ പാട്ടുകളെല്ലാംനിനക്കു ഞാനെന്റെ നൈവേദ്യമാക്കി

കൂടെവിടെ മുല്ലക്കാടെവിടെ

ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേഒരു രാജമല്ലി വിടരുന്നപോലെ

ഇതളെഴുതി മുന്നിലൊരു മുഖം

ഒരുദേവഗാനമുടലാർന്നപോലെ

വരമരുളിയെന്നിലൊരു സുഖംതെളിഞ്ഞുവോ കവിൾ ചെണ്ടിലും നാണം

അലിഞ്ഞുവോ കിളിക്കൊഞ്ചൽകേട്ടെൻ നെഞ്ചകം

തെളിഞ്ഞുവോ കവിൾ ചെണ്ടിലും നാണം

അലിഞ്ഞുവോ കിളിക്കൊഞ്ചൽകേട്ടെൻ നെഞ്ചകം

നിറഞ്ഞുതൂവിയ മാത്രകളെല്ലാം

നിനക്കായ് വെണ്മണി മുത്തുകളാക്കി

താമരയിൽ കന്നിപൂവിതളിൽ

എന്നെ ചേർത്തൊന്നു പുൽകി നീ മയങ്ങുകില്ലേഒരു രാജമല്ലി വിടരുന്നപോലെ

ഇതളെഴുതി മുന്നിലൊരു മുഖം

ഒരുദേവഗാനമുടലാർന്നപോലെ

വരമരുളിയെന്നിലൊരു സുഖം

കറുകനാമ്പിലും മധുകണം

കവിതയെന്നിലും നിറകുടം

അറിയുകില്ല നീയാരാരോ

ഉം ഉം ഉം ഉം Leave a Comment

”
GO