ഗാനം : പെണ്‍പൂവേ
ചിത്രം : കുഞ്ഞെൽദോ
രചന : അശ്വതി ശ്രീകാന്ത്
ആലാപനം : കീർത്തന എസ് കെ,ലിബിൻ സ്കറിയ
പെണ്‍പൂവേ കണ്ണില്‍ മഴ തോര്‍ന്നുവോ
പൊന്‍സൂര്യന്‍ കണ്ണേ കണിയാകയോ
പെണ്‍പൂവേ കണ്ണില്‍ മഴ തോര്‍ന്നുവോ
പൊന്‍സൂര്യന്‍ കണ്ണേ കണിയാകയോ
ഈ ഏദന്‍തോപ്പിലിരുതൂവല്‍ പോലെയലയേ..
നീ തേടും തേന്‍കനിയിലൂറും കുഞ്ഞു മധുരം….
ഇണ നിയും ഞാനും, പുതുകൂടും ചൂടും
ഋതുമാറും നേരം, കണ്മണീ….
പെണ്‍പൂവേ കണ്ണില്‍ മഴ തോര്‍ന്നുവോ
പൊന്‍സൂര്യന്‍ കണ്ണേ കണിയാകയോ…..
ഒരു സ്വര്‍ണ്ണമീനുള്ളില്‍ തിരതുള്ളും പോലെന്തേ
പ്രിയനേ കനവോ നമ്മള്‍ കാണ്മൂ
ഒരു കുഞ്ഞിപ്രാവുള്ളില്‍ കുറുകുമ്പോളീ നെഞ്ചില്‍
നിറയാനൊഴുകാനമൃതോ മധുവോ
ഉയിരാകേ……………………
ഉയിരാകേ നീ ഉടലേകും പൂവേ
ഇമതെല്ലും മാറാതെ ഞാനേ…
പെണ്‍പൂവേ കണ്ണില്‍ മഴ തോര്‍ന്നുവോ
പൊന്‍സൂര്യന്‍ കണ്ണേ കണിയാകയോ…..
ചെറുചില്ലക്കൂടൊന്നില്‍ പിറവിക്കായ് നോമ്പേല്‍ക്കാം
നറുനെല്‍ കതിരാല്‍ തൊങ്ങല്‍ ചാര്‍ത്താം
ഇടനെഞ്ചില്‍ താളങ്ങള്‍ ചെറുതാരാട്ടീണങ്ങള്‍
ഇരുളില്‍ തെളിയാനൊരു പൊന്‍താരം
ഉയിരാകേ………………………………….
ഉയിരാകേ നീ ഉടലേകും പൂവേ
ഇമതെല്ലും മാറാതെ ഞാനേ…
ഉം ഉം ഉം…….
ഉം ഉം ഉം………
ഈ ഏദന്‍തോപ്പിലിരുതൂവല്‍ പോലെയലയേ..
നീ തേടും തേന്‍കനിയിലൂറും കുഞ്ഞു മധുരം….
ഇണ നിയും ഞാനും, ഇണ നിയും ഞാനും
പുതുകൂടും ചൂടും പുതുകൂടും ചൂടും
ഋതുമാറും നേരം, കണ്മണീ…. പെൺപൂവേ