ഗാനം : തീ മിന്നൽ തിളങ്ങി
ചിത്രം : മിന്നൽ മുരളി
രചന : മനു മഞ്ജിത്ത്
ആലാപനം : മർത്യൻ, സുഷിൻ ശ്യാം
തീ മിന്നൽ തിളങ്ങി
കാറ്റും കോളും തുടങ്ങി
നാടിനാകെ കാവലാകും
വീരൻ മണ്ണിൽ ഇറങ്ങി
ദേ കൺമുന്നിൽ പറന്നേ
കാക്കേം കാക്ക കുരുന്നായ്
കൂട്ടമോടെ കേട്ടുനിന്ന് ഡിഷ്യൂം ഡിഷ്യൂം
മഞ്ചാടി കാട്ടിനുള്ളിൽ പണ്ടൊരു നാളിൽ
എത്തീ ഭീമൻ ഭീകരൻ
ഠോ ഠോ പൊട്ടും തോക്കിൽ വെന്തേ
പാവം മിണ്ടാപ്രാണികൾ
വന്നാരൊരാൾ മായാവിയായ്
ഡിഷ്ക്യൂം ഡിഷ്ക്യൂം പൂശിയേ
വൻ പേരാലിന്റെ കൊമ്പിലായി ഊഞ്ഞാലാട്ടിയേ
ഈ ഭൂമി കുലുങ്ങി നടുങ്ങി കറങ്ങീടുന്നു ചുറ്റും
ചിറകിൽ ഇരുട്ടിൽ മിനുങ്ങും മിന്നാമിന്നികൾ
ആവേശം ഇരമ്പി തുളുമ്പി
നുറുങ്ങീടുന്നു എല്ലിൽ പലതും
തമ്പുരാനും കൊമ്പനാനേം ഓടിത്തള്ളിയോ