Aaro varunnathaayi song lyrics


Movie: Mazhayath 
Music : Gopi sundar
Vocals :  divya s
Lyrics : sivadas purameri 
Year: 2018
Director: suveeran
 


Malayalam Lyrics

ആരോ വരുന്നതായ് തോന്നിയ നേരം
താനേ മറന്നുപോയ് ഞാൻ… (2)
കാതോർത്തിരുന്നാൽ കേൾക്കാതെ കേൾക്കാം
നിന്റെ കാലൊച്ചകൾ …

അറിയാതകലെ.. മറയും കനവായ് …
ആരോ വരുന്നതായ് തോന്നിയ നേരം
താനേ മറന്നുപോയ് ഞാൻ…

മിഴികൾ നനയും പരിഭവമൊഴികളിലൊരു

തേങ്ങൽപോലെ നിന്നുപോയ് …ഞാനിന്നേകയായ്
വിരഹമഴയിൽ ഹൃദയം എഴുതുമൊരു
കവിതപോലെ കേൾക്കുമോ നീയെൻ നോവുകൾ
അകലെയോ… അരികിലോ….

എവിടെ നാം അറിയുമോ ….
ആരോ വരുന്നതായ് തോന്നിയ നേരം
താനേ മറന്നുപോയ് ഞാൻ…

ഏതു വഴിയേ നടന്നാലുമേതോ …

ഓർമ്മ തിരികെ വിളിക്കും
പറയുമോ അരികെ വരാൻ ..
പ്രാണന്റെ നിഴലായ് ചേർന്നുനിൽക്കാൻ
ആരോ വരുന്നതായ് തോന്നിയ നേരം

താനേ മറന്നുപോയ് ഞാൻ…
ആരോ വരുന്നതായ് തോന്നിയ നേരം
താനേ മറന്നുപോയ് ഞാൻ…
കാതോർത്തിരുന്നാൽ കേൾക്കാതെ കേൾക്കാം

നിന്റെ കാലൊച്ചകൾ …
അറിയാതകലെ.. മറയും കനവായ്

Leave a Comment