Akalumbol song lyrics




Movie: Mazhayath 
Music : Gopi sundar
Vocals :  vijay yesudas
Lyrics : sivadas purameri
Year: 2018
Director: suveeran
 


Malayalam Lyrics

അകലുമ്പോൾ അരികെയണയാൻ
കൊതിയേറും ഹൃദയവഴിയിൽ..
രാത്രി പെയ്ത നിനവോ ..
നനയുമൊരു ശോകരാഗമലരോ….

പെയ്തൊഴിഞ്ഞ വഴിയിൽ
കുറുകുമൊരു മഴനിലാക്കിളിയേ …
ഇതുവഴി നീ വരുന്ന നാൾ
തളിരണിയും കിനാവുകൾ

നറുമലരിൻ ദലങ്ങളിൽ
സ്‌മൃതിശലഭങ്ങൾ പാറിടും….
മധുരമൊഴികൾ കേൾക്കുവാനീ
വഴിമരങ്ങൾ കാതോർക്കും….

കാറ്റിലാടും പൂമരത്തിൽ
ഏകയായ് നീ പാടുമ്പോളോർമ്മ പൂക്കും
പൂനിലാവിൽ കൂടുതേടി അലയുമ്പോൾ
അകലെയേതോ അറിയാപ്പടവിൽ

നിറയുമിരുളിൽ മിഴിപൂട്ടി ..
മൊഴിയിലേതോ നോവിൻ നനവായ്
നിറയുമോർമ്മയിൽ അലിയരുതേ …

അകലുമ്പോൾ അരികെയണയാൻ

കൊതിയേറും ഹൃദയവഴിയിൽ..
രാത്രി പെയ്ത നിനവോ ..
നനയുമൊരു ശോകരാഗമലരോ….
പെയ്തൊഴിഞ്ഞ വഴിയിൽ

കുറുകുമൊരു മഴനിലാക്കിളിയേ …
ഇതുവഴി നീ വരുന്ന നാൾ
തളിരണിയും കിനാവുകൾ
നറുമലരിൻ ദലങ്ങളിൽ

സ്‌മൃതിശലഭങ്ങൾ പാറിടും….
മധുരമൊഴികൾ കേൾക്കുവാനീ
വഴിമരങ്ങൾ കാതോർക്കും….
ഓ ….ഓ



Leave a Reply

Your email address will not be published. Required fields are marked *