Malayalam Lyrics
അമ്മയുറങ്ങുന്നു എൻ നന്മയുറങ്ങുന്നു അകലെ ഇരുളിൽ
കാണാക്കണ്ണു തുളുമ്പുന്നു എൻ നെഞ്ചമെരിയുന്നു
വെറുതേ നിഴലിൽ എന്നോടൊന്നും മിണ്ടാതെ
എങ്ങും പോകാതെ ഉണ്ണീ പൊന്നുണ്ണീ എന്നൊന്നുമ്മം വയ്ക്കൂല്ലേ
(അമ്മയുറങ്ങുന്നു…)
തൊടിയിലെ മണലിൽ തുടു വെയിലല ഞൊറിയാൻ
പാറി വരും തുമ്പികളെ കൊണ്ടു തന്നീലേ
പകുതിയിൽ വിതിരും ചെറു തേൻ കണമുതിരാൻ
തണ്ടുലയും വണ്ടുകൾ തൻ ചുണ്ടിൽ മൂളീല്ലേ
പൂ മേൽ തിരി വിളക്കായ് ഈ ഇടവഴിക്കരികിൽ
കനിവിൻ കതിരേ ഇനിയും വരുമോ
(അമ്മയുറങ്ങുന്നു…)
കസവിടുമഴകിൻ കുസൃതിയിലിതൾ വിരിയാൻ
കൂടെ വരും പെൺകൊടിയെ കൈ പിടിച്ചീലേ
അവളുടെ മൊഴിയിൽ കുറുമൊഴിമലർത്തിരയായ്
അന്നലിടും തെന്നലുമായ് കൂട്ടു കൂടീല്ലേ
നിൻ മിഴിയിലെ മിഴിവായ് ഈ മടിയിലെ മകനായ്
മധുരം പകരാൻ ഇനിയും വരുമോ
(അമ്മയുറങ്ങുന്നു…)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }