Malayalam Lyrics
ആത്മാവിൻ ആകാശത്തിന്നാരോ
വർണ്ണങ്ങൾ തൂവി…
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്
നീല കൺ ചിമ്മീ
മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ
വാഴ്വിൻ സംഗീതം…ഹോയ്…
വെയിൽ തൂമഞ്ഞിൻ മെല്ലെ പുല്കുമ്പോൾ
മാരിപ്പൂവില്ലായ്…
എങ്ങും ഉല്ലാസം എങ്ങും ആനന്ദം
കാലം നീട്ടുന്നേ…
ഈ…കിനാതീ നാളം
കുഞ്ഞിപ്പൂമ്പാറ്റേ വരൂ
നീ…ഉയരാനായ്…
ആത്മാവിൻ ആകാശത്തിന്നാരോ
വർണ്ണങ്ങൾ തൂവി…
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്
നീല കൺ ചിമ്മീ…
ഈ ജീവിതം അഴകല്ലയോ…
ഈ ജീവിതം പ്രിയമല്ലയോ…
ഈ നാളിലേ മുറിവൊന്നിതാ…
നാളെ വരും മധുരങ്ങളായ്…
പുലർ വേളയിൽ തെളിനീരെഴും
നദിയായിടാം ഒഴുകാമിതാ
ഇരുളോർമ്മകൾ ജലരേഖ പോൽ
മണൽ മൂടുമീ പുതുയാത്രയിൽ
മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ
വാഴ്വിൻ സംഗീതം…
വെയിൽ തൂമഞ്ഞിൻ മെല്ലെ പുല്കുമ്പോൾ
മാരിപ്പൂവില്ലായ്…
എങ്ങും ഉല്ലാസം എങ്ങും ആനന്ദം
കാലം നീട്ടുന്നേ…
കിനാതീ നാളം
കുഞ്ഞിപ്പൂമ്പാറ്റേ വരൂ
നീ…ഉയരാനായ്…
ആത്മാവിൻ ആകാശത്തിന്നാരോ
വർണ്ണങ്ങൾ തൂവി…
ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ്
നീല കൺ ചിമ്മീ…
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i