Malayalam Lyrics
ചങ്ങഴിമുത്തുമായ് കൂനിക്കൂനി
വിണ്ണിലെ മുത്തശ്ശി വരുന്നുണ്ടേ
കാറ്റിന്റെ കൈതട്ടി താഴെപ്പോയി
വെള്ളാരം മിനുങ്ങണ മഴമുത്ത്
കുന്നിന്മേലേ ഒന്നു വീണു
ചന്നം പിന്നം രണ്ടു വീണു
പിന്നെപ്പിന്നെ പെയ്തു പെരുത്തു
പെരുമഴ ഒരു പുഴയായ്
(ഒരു ചങ്ങഴിമുത്തുമായ്)
അക്കാണും ജാലം
ഏഴുനിറങ്ങളണിഞ്ഞ കവാടം
പൂപ്പാലംപോലെ ഇതു പീലിക്കാവടിയോ
ആകാശക്കാവില്‍ തൈപ്പൂയം കിട തരികിടമേളം
മിന്നാരക്കതിരലമേലേ മഴയുടെ മയിലാട്ടം
താളും തകരേം മൂമാസം
ചക്കേം മാങ്ങേം മൂമാസം
ചേനേം ചേമ്പും മൂമാസം
അങ്ങനേം പിന്നിങ്ങനേം മൂമാസം
(ഒരു ചങ്ങഴിമുത്തുമായ്)
പൂത്താങ്കിരി പാടി
കരിയില പാറ്റും കാറ്റില്‍ പാടി
തൈച്ചേമ്പിന്‍ താളില്‍ തുള്ളി കുറുമ്പന്‍
കരുമാടിപ്പാടം കൈനീട്ടി പുതുഞാറു നനയ്ക്കാന്‍
ചങ്ങാത്തം തേടിവരുന്നൊരു മഴയുടെ കളിയാട്ടം
ഉച്ചിക്കെട്ടിപ്പാറോതി
പന്ത്രണ്ടം ചുട്ടോടീ
എനിക്കൊരെണ്ണം തന്നോടീ
ഞാന്‍ ചുടുമ്പമിന്നാടീ
(ചങ്ങഴിമുത്തുമായ്)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }