Malayalam Lyrics
കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട് നനവോരത്ത്
ചെറുനാരു കൊരുത്തു മിനുക്കിയ കൂടുണ്ട്
തള്ളപ്പൂവാലിക്ക് ചെല്ലക്കൂത്താടും കുഞ്ഞിക്കൊഞ്ചല്‍ കൂട്ട്
കാടാകെ മൂളി താരാട്ട്
(കാട്ടാറിനു )
താരും പൂവും താനേ കൊഴിഞ്ഞു
ആളും തീയായി കാലമണഞ്ഞു
കാറ്റില്‍ ഈ കാറ്റില്‍ കാടെരിഞ്ഞ നേരം
കൂട്ടില്‍ തന്‍ കൂട്ടില്‍ അമ്മ വിതുമ്പി
ചിറകു മുളയ്ക്കാ പൈതങ്ങളെയും കൊണ്ട് പറക്കാന്‍
അരുതാ പെണ്‍കിളി തേങ്ങി വന കുറുനിരയഴിയും
(കാട്ടാറിനു )
പോകൂ നീ പോകൂ അമ്മ മനസ്സേ
തീയില്‍ വീഴാം ഞങ്ങള്‍ ഹവിസ്സായി
കാലം നല്‍കും നിനക്കിനിയും
ഓമല്‍ക്കിടാങ്ങള്‍ കാടുണര്‍ത്താന്‍
നൂറു നുറുങ്ങായ് മുറിയും മനസ്സോടമ്മക്കിളിയുടെ
ചിറകടി പൊങ്ങി വാനില്‍ മനവേദന നിറയും
(കാട്ടാറിനു )
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }