Malayalam Lyrics
ദൈവനിന്ദയിൽ ബാല്യം കഴിഞ്ഞു പോയ്
കൈ തൊഴാതെന്റെ യൗവനം തീർന്നു പോയ് (2)
ശിഷ്ടമുള്ളൊരെൻ പുണ്യദിനങ്ങളാൽ
അർച്ചനം ചെയ്തിടട്ടെ ഞാനയ്യനെ (ദൈവനിന്ദയിൽ…)
അയ്യപ്പപാഹിമാം പാഹിമാം
അയ്യനയ്യനേ പാഹിമാം പാഹിമാം
അയ്യനയ്യനേ പാഹിമാം പാഹിമാം
കണ്ണിനായ് വ്വേണ്ട കാഴ്ചയില്ലാതെ പോയ്
കാതിനോ വേണ്ട കേൾവിയില്ലാതെ പോയ്
ഹരിവരാസനം പാടാത്ത സന്ധ്യകൾ
ഇനി വരാത്ത പോൽ പാഴായ് മറഞ്ഞു പോയ്
മാമല വരെ പോരാൻ മറന്നു പോയ്
മാനുഷ്യത്വമോ പേരിന്നു മാത്രമായ്
(ദൈവനിന്ദയിൽ…)
അയ്യപ്പപാഹിമാം പാഹിമാം
അയ്യനയ്യനേ പാഹിമാം പാഹിമാം
അയ്യനയ്യനേ പാഹിമാം പാഹിമാം
എന്റെ മാനസം പുഷ്പമായ് ഏൽക്കണേ
എന്റെ നോവുകൾ തീർത്ഥമായ് മാറണേ
എന്റെ നെഞ്ചിലെ പൊന്നമ്പലത്തിൽ നീ
പന്തളത്തോമലായ് കളിക്കണേ
എന്റെ കണ്ഠത്തിലൂടെയൊഴുകുമീ
പാഴ് സ്വരം സാമഗാനമായ് മാറ്റണേ
(ദൈവനിന്ദയിൽ…)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i