Pokayaay doore doore song lyrics


Movie: panchavarnna thatha 
Music : M jayachandran
Vocals :  k j yesudas
Lyrics : santhosh varma
Year: 2018
Director: Ramesh pisharody
 


Malayalam Lyrics

പോകയായ് ദൂരെ ദൂരേ
പോക്കുവെയിലെന്ന പോലേ
തിരികേ വരാതൊരാൾ
പിരിയുമൊരു മാത്രയായ്
ഒടുവിലേ യാത്രയായ്…
(പോകയായ്… )​


ചെറുനോവു കൊണ്ടു പോലും
കണ്ണു നിറയുന്നതല്ലേ
ചിതയാളിടുന്ന വേവും
നോവുമറിയാതെ പോകേ

പോയ് വരികയെന്നു ചൊല്ലാൻ
കഴിയാത്ത യാത്രയല്ലേ
മറുലോകയാത്രയല്ലേ
ഒരു നാളിൽ നാം അറിയാതെയാ
ഇടമോടു ചേരും താനേ…

പോകയായ് ദൂരെ ദൂരേ
പോക്കുവെയിലെന്ന പോലേ…

ഉടയുന്നു സൂര്യബിംബം
വാഴ്ച കഴിയുന്ന പോലേ

അഴലാർന്നിരമ്പിയാടും
ആഴിയലമാല മേലേ
പൊലിയുമൊരു വേളയോളം
ഒളിതൂകി നിന്നതല്ലേ

ഇനിയോർമ്മ മാത്രമല്ലേ
ഉപഹാരമായ് പ്രിയരേകിടും
വിരഹാശ്രുഹാരം ചൂടി…

പോകയായ് ദൂരെ ദൂരേ

പോക്കുവെയിലെന്ന പോലേ
തിരികേ വരാതൊരാൾ
പിരിയുമൊരു മാത്രയായ്
ഒടുവിലേ യാത്രയായ്…

Leave a Comment