Enikku Paadaan . Malayalam lyrics


Movie: Ivar Vivaahitharaayaal 
Music : M Jayachandran
Vocals :  TT Sainoj
Lyrics : Gireesh Puthenchery
Year: 2009
Director:  Saji Surendran
 

Malayalam Lyrics

എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്

എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്… (2)

കിളിപ്പെണ്ണ് ….

കുളിരാമ്പലത്തളിര്‍ കൂമ്പിനില്‍ക്കണ കണ്ണ്…

അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്…

ചിരി കണ്ടാല്‍ ചൊക ചോക്കും ഒരു ചുന്ദരിപ്പെണ്ണ്…

പവിഴമല്ലിമുല്ലയോ പാൽനിലാവിലല്ലിയോ മിഴികളാൽ മെനഞ്ഞെടുത്ത മഞ്ഞുമൈനയോ മഴ നനഞ്ഞ വർണ്ണമോ… മാറ്ററിഞ്ഞ സ്വർണ്ണമോ മകരമഞ്ഞിലൂഞ്ഞലാടും ആതിരേ വരൂ… എനിക്കിനിയൊരു മണിക്കുറുമ്പിൻറെ ചിറകടിയുടെ ചിരികാലം എനിക്കുമാത്രമുണ്ടൊരു പെണ്ണ്… (എനിക്കു പാടാനൊരു മറഞ്ഞൊരു പെണ്ണ്..) മറന്നുപോയ പാർവ്വണേന്ദുവോ വെറുതെയുള്ള സ്വപ്നമോ വേനലിൻറെ രശ്മിയോ… ഇതൾവിതിർന്ന പാരിജാതരാഗമല്ലിയോ… എനിക്കവളുടെ മൊഴികുടമണി തുടിതുടിക്കണ വെയിൽ കാലം… എനിക്കുമാത്രമുണ്ടൊരു പെണ്ണ്.. (എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്…)

Leave a Comment