Malayalam Lyrics
പുതുമഞ്ഞു പോൽ നീ പൊഴിയുമോ
എൻ മണ്ണില്‍ നീ നനവാകുമോ
രാവു പോൽ പൊതിയുമോ
എൻ ചിന്തയിൽ കൂടണയുമോ
എൻ ഗന്ധമായ് കലരുമോ
തിരയായ് നിലാവിൽ പിണയുമോ
ദാഹതീരം കവിയുമോ
പനിനീരു പോൽ കിനിയുമോ
ഓടിയെത്താം ഒരു തെന്നലായ്
സായന്തനം പോൽ പ്രണയാർദ്രമായ്
സ്വപ്നാടനത്തിൻ നദി നീന്തി ഞാൻ
നീൻ സൗരഭത്തിൻ തിരമാലയിൽ മുങ്ങി
മുങ്ങിത്തുടിച്ചിടാനെന്നുമെന്നും
ഇനിയീ നിലാവിന്റെ താളമാകാൻ
അന്തിവാനിൽ നിറം മായുകില്ലേ
മന്ദമോരോ നിഴൽ മൂടുകില്ലേ
ഇനിയെന്നുമീ തീരങ്ങളിൽ
സ്വരരാഗലയസന്ധ്യകൾ
വെൺമേഘമായ് വന്നണയുമോ
കടലാഴമായ് നിറയുമോ
കൺ പീലിയിൽ ഇടറുമോ
എൻ നെഞ്ചിൽ നീ ശ്രുതിയാകുമോ
ഓടിയെത്താം ഒരു തെന്നലായ്
സായന്തനം പോൽ പ്രണയാർദ്രമായ്
സ്വപ്നാടനത്തിൻ നദി നീന്തി ഞാൻ
നിൻ സൗരഭത്തിൻ തിരമാലയിൽ മുങ്ങി
മുങ്ങിത്തുടിച്ചിടാനെന്നുമെന്നും
ഇനിയീ നിലാവിന്റെ താളമാകാൻ
അന്തിവാനിൽ നിറം മായുകില്ലേ മന്ദമോരോ നിഴൽ മൂടുകില്ലേ ഇനിയെന്നുമീ തീരങ്ങളിൽ സ്വരരാഗലയസന്ധ്യകൾ ഓടിയെത്താം ഒരു തെന്നലായ് സായന്തനം പോൽ പ്രണയാർദ്രമായ് സ്വപ്നാടനത്തിൻ നദി നീന്തി ഞാൻ നിൻ സൗരഭത്തിൻ തിരമാലയിൽ മുങ്ങി മുങ്ങിത്തുടിച്ചിടാനെന്നേക്കും ഇനിയീ നിലാവിന്റെ താളമാകാൻ
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i