Malayalam Lyrics
ഗന്ധരാജൻ പൂവിടർന്നു മെയ് തലോടും കാറ്റിൽ
കാവൽ താരം കൺ തുറന്നു നൽക്കിനാവിൽ
മിഴിവാർന്ന നീലജാലകം തിരശ്ശീല നീക്കി നോക്കവേ
കണിപൊന്നുമായ് വരും മിന്നാമിന്നിത്തുമ്പികൾ
വന്നു കണ്ടു താരാട്ടാനായ്
(ഗന്ധരാജൻ..)
ഒരു കൊച്ചു റാണിയായ് അരിമുല്ലപൂവു പോൽ
താതപാദം വാഴ്ത്തുവാൻ തിരുമുന്നിൽ പോയിടാം
ആരിരാരോ പാടീടാം നീയുറങ്ങാനോമലേ
നിന്റെ താതനോർമ്മയായ് വന്നു കണ്ടു താരാട്ടാനായ്
(ഗന്ധരാജൻ..)
ഒരുമിച്ചു പാടീടുവാൻ ഒരു നല്ല ഗീതകം
ദേവരാഗ വീണ തൻ തന്ത്രി മീട്ടി തന്നിടാം
തൂനിലാവിൻ നൂലിനായ് തൂവലൊന്നു തുന്നവേ
പാതിരാപ്പൈങ്കിളി വന്നു കണ്ടു താരാട്ടാനായ്
(ഗന്ധരാജൻ..)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }