Punarum puthu maanam malayalam lyrics


Movie: calendar
Music : Afsal Yusuf
Vocals :  Cicily, Vijay Yesudas
Lyrics :Anil Panachooran
Year: 2009
Director: Mahesh
 

Malayalam Lyrics

പുതിയ കുടുംബത്തിൻ കതിരുകളുയരുന്നു
തിരുസഭ വിജയത്തിൻ തൊടുകുറിയണിയുന്നു

പുണരും പുതുമണം കലരും മധുകണം
ഒരു കൊലുസിൻ ചിരിമണികൾ
അനുപമപദലാസ്യമേളമായ് ഉണരുമീ വേളയിൽ
(പുണരും..)

ഇരവും പകലും ഒരു മാത്രയായ്
കളിയും ചിരിയും ഒരു കാവ്യമായ്
തളിരും കുളിരും തരു ശാഖയിൽ
വിടരും മലരിൻ മൃദുശോഭകൾ
ഒരു നിലാവിരിയുമാ അഴകിന്റെ രാത്രി
വന്നണഞ്ഞു താരകം നോക്കവേ
(പുണരും..)

മറയും നാളിൽ നെടുവീർപ്പുകൾ
പറയാതറിയും മനനോവുകൾ
മറിയും തോണിയിൽ ഒരു വേദന
മുറിയും ഹൃദയം ഒരു കാമനയായ്
ഒലിവുമായ് വരികയായ് തണുവിന്റെ ആർദ്രമാം
വിരൽ തൊടുന്നിതാ സ്നേഹമായ്
(പുണരും..)

Leave a Comment