Ithramel Aardramaam … Lyrics


Movie: Oridathoru Puzhayundu 
Music : Mohammed Shakeel
Vocals :  Vidya K Vijayan, Mohammed Shakeel
Lyrics :Prabha Varma
Year: 2008
Director:  Kalavoor Ravikumar
 

Malayalam Lyrics

ഇത്രമേൽ ആർദ്രമാം സ്നേഹത്തിനായ്

മനസ്സെത്ര കൊതിച്ചിരുന്നൂ

കത്തുന്ന വേനലിൽ കൈക്കുമ്പിൾ

നീട്ടിയിങ്ങെത്ര നാൾ കാത്തിരുന്നു

നീയെത്ര നാൾ കാത്തിരുന്നു

(ഇത്ര മേൽ…..)

പൂക്കളെ പോൽ നിന്നു പുഞ്ചിരിക്കുന്നൊരീ ഓമൽക്കിടാങ്ങളില്ലാ (2)

പൂവിനെ പൂത്തുമ്പിയേ (2)

പൂനിലാവിനെ സ്നേഹിച്ചിടുന്ന പോലെ

കണ്ണീർത്തുള്ളിയും പുഞ്ചിരിപ്പൂക്കളും

പങ്കു വെയ്ക്കുന്ന പോലെ

ഓ..ഓ..ഓ..

ഇല്ല മറക്കുവാൻ മെല്ലെയൊന്നാകുവാൻ

എത്ര നാൾ കാത്തിരുന്നു

നമ്മൾ എത്ര നാൾ കാത്തിരുന്നു

ഭൂമി തൻ നെഞ്ചിലെ കാരുണ്യമായ് വന്ന കണ്ണുനീർത്തുള്ളിയല്ലോ (2)

കൈക്കുമ്പിളിൽ വന്നു വീഴുന്നു (2)

ദാഹനീരേറ്റു വാങ്ങുന്നു നമ്മൾ

സാന്ത്വനം പോലേറേ സൗമ്യമാം വാക്കിന്റെ തൂവൽ തലോടൽ പോലെ

സങ്കടങ്ങൾക്കു മേൽ ആശ്വാസമേകുവാൻ എത്ര നാൾ കാത്തിരുന്നു

നമ്മൾ എത്ര നാൾ കാത്തിരുന്നു

ഓ..ഓ…ഓ…

(ഇത്ര മേൽ…..

Leave a Comment