Malayalam Lyrics
രാരീ രാരോ രാരിരാരോ
രാരീ രാരിരോ രാരിരാരോ(2)
ഉണ്ണിപ്പൂവിനൊരുമ്മ നല്‍കാന്‍
കന്നിനിലാവായ് നീ വന്നു
രാരി രാരിരോ പാടിയുറക്കുവാന്‍
രാപ്പാടിയായ് നീ വന്നു (ഉണ്ണിപ്പൂവിനൊരുമ്മ…)
ആരു നീ…ആരു നീ അമ്മ…
ആദിപ്രകൃതിയാം അമ്മ….
ഉണ്ണിപ്പൂവിനൊരുമ്മ നല്‍കാൻ ….
മഞ്ഞയിളം വെയില്‍ പട്ടു കൊണ്ടു്
കുഞ്ഞിനു കുപ്പായം തുന്നി വെച്ചു
മഞ്ഞുനീര്‍ തുള്ളികള്‍ കോര്‍ത്തുകോർത്തു്
കുഞ്ഞിനു വെള്ളിക്കൊലുസ്സു തീര്‍ത്തു…(മഞ്ഞുനീര്‍ ..)
ഉണ്ണിപ്പൂവിനൊരുമ്മ നല്‍കാൻ ….
നെഞ്ചിലെ നൊമ്പരത്തേന്‍ കുഴമ്പാല്‍
ഇങ്കു കുറുക്കി നിനക്കു തന്നു
നിന്‍ മിഴി കൂമ്പിയുറങ്ങുവാനായ്
നെഞ്ചിടിപ്പാൽ അമ്മ താളമിട്ടു..(നിന്‍ മിഴി…)
(ഉണ്ണിപ്പൂവിനൊരുമ്മ….)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }