Kaanaapponnin lyrics




Movie: Cycle 
Music : Mejo Joseph
Vocals :  Cicily, Vineeth Sreenivasan
Lyrics : Anil Panachooran
Year: 2008
Director: Johny Antony
 

Malayalam Lyrics

കാണാപ്പൊന്നിൻ തീരം തേടാൻ

കല്യാണക്കുരുവീ നീ കൂടാമോ

അവിടെ പോകാൻ കനവിൻ തോണി

അണിയത്തിരിക്കാൻ നീ പോരാമോ

കടലലകൾ താണ്ടിയാക്കരയെത്തുമ്പോൾ

അറബിപ്പൊന്നാഴത്തിൻ അറ നൽകാമോ

വൈഡൂര്യം പാകിയ മണിമുറ്റത്ത്

മഴവില്ലിൻ വിരിയിട്ടാൽ ഞാനും പോരാം

(കാണാപ്പൊന്നിൻ..)

കുന്നിമണി കുന്നിറങ്ങി വന്നു മുന്നിൽ നിന്നവളേ

അന്തിവെയിൽ പൂവാണു നീ

ചെല്ലച്ചെറു തുമ്പി പോലെ മൂളിപ്പാട്ടുമായ് വന്ന

ശംഖെടുത്തു കൊണ്ടു പോയി

പുഞ്ചിരിച്ചുണ്ടിൽ തേന്മുറി അല്ലോ

കന്മദക്കണ്ണു കണ്ണാടിയല്ലോ

തീരാമോഹം നെഞ്ചിൽ രാഗം താനം പാടി

തെന്നലൊരു കൈത്താളമായ്

കാണാപ്പൊന്നിൻ തീരം തേടാൻ

കല്യാണക്കുരുവീ നീ കൂടാമോ

കൂടെ പോന്നാൽ കൂട്ടായ് വന്നാൽ

വെണ്ണക്കൽ കൊട്ടാരം നൽകാമോ

തങ്കത്തരി മണ്ണിറമ്പിൽ തട്ടമിട്ടിരുന്ന പെണ്ണേ

ഏഴഴകിൻ റാണിയല്ലോ നീ

നീലമയിൽ പൂവിശറി വീശി വന്ന യാമിനി തൻ

തേരിൽ വന്ന രാജനല്ലോ നീ

ചെമ്പനീർ പൂവിൻ സമ്മാനമല്ലോ

തൂമണം പോലെ നിൻ നാണമല്ലോ

തീരാമോഹം നെഞ്ചിൽ രാഗം താനം പാടി

തെന്നലൊരു കൈത്താളമായ്

(കാണാപ്പൊന്നിൻ..)



Leave a Reply

Your email address will not be published. Required fields are marked *