Paattunarnuvo lyrics


Movie: Cycle 
Music : Mejo Joseph
Vocals :  KS Chithra
Lyrics : Anil Panachooran
Year: 2008
Director: Johny Antony
 

Malayalam Lyrics

പാട്ടുണർന്നുവോ കാതിൽ തേൻ നിറഞ്ഞുവോ

ആരോ ഏറ്റു പാടും രാഗം അനുരാഗം (2)

കളിയൂഞ്ഞാലൂട്ടും കുളിരോർമ്മയായ്

കളഗാനം പാടൂ നീ

ചിറകടി താളം പോൽ

നെഞ്ചാകെ പഞ്ചാരി മേളം കൊട്ടി

കാണുമ്പോൾ കണ്ണാലേ കിന്നരം മെല്ലെ ചൊല്ലി

കളിയൂഞ്ഞാലാട്ടും കുളിരോർമ്മയായ്

കളഗാനം പാടൂ നീ

കാണും കിനാവിൻ തീരം നിലാവിൻ

നീരാളം ചുറ്റും നേരം

നീ വരൂ കൂട്ടിൽ വളർമതി മേട്ടിൽ

വരൂ നീ കൂട്ടിൽ വളർമതി മേട്ടിൽ

മനമാകെ മോഹത്താൽ

മയിലാട്ടമാടുമ്പോഴും

ശരറാന്തൽ താഴത്ത്

വിരിയിൽ നാം ചായുമ്പോഴും

ചെറു വിങ്ങലായ് ഓർമ്മകൾ

(പാട്ടുണർന്നുവോ…)

പാട്ടുണർന്നുവോ കാതിൽ തേൻ നിറഞ്ഞുവോ

ആരോ ഏറ്റു പാടും രാഗം അനുരാഗം

ഒരു നാളിൽ നാം ഒന്നായിടും

ആ നല്ല നിമിഷങ്ങൾ വരമായിടും

നീറുന്ന കനൽ മാഞ്ഞിടും

ഞാൻ നിന്റെ നിഴലായിടും

Leave a Comment