Kaatin sarangi song lyrics


Movie: Carbon 
Music : vishal bharadwaj
Vocals :  vijay prakash
Lyrics : rafeeq ahmed 
Year: 2018
Director: venu
 


Malayalam Lyrics

ഉം …ഉം ..ലാലാ…ലാലാലാ …
കാറ്റിൻ സാരംഗി.. മീട്ടി സംഗീതം
തരുനിര കൈയ്യു വീശി മലനിരകളിതാ
കരിമഷിക്കണ്ണു നീട്ടി.. ചെറുകിളികളിതാ
ഉം …ഉം ..

ഇളവെയിലൊരു പൂവിൽ…. വളയണിയണ നേരം
മനമൊരു പുഴയാകുന്നിതാ…
മീട്ടി സംഗീതം ..ഈറൻ ആകാശം..
ഊ …ഊ ..ഓ ..

വരൂ.. വരൂ വരൂ എന്ന് മെല്ലെ
കാതോരം മൂളുന്നു കാറ്റേ ..ഓ…
വഴി തിരഞ്ഞൊരീ ഭൂവിലൂടെ
കണ്ണെത്താ ദൂരങ്ങൾ തേടി ..

മലനിരക്കുള്ളിലേതോ ഉപവനിയിലിതാ
കനവിന്റെ മണിച്ചോല മിഴി തിരയുകയായ്
കാറ്റിൻ സാരംഗി… കാറ്റിൻ സാരംഗി
മീട്ടി സംഗീതം ….

പകൽ ശലഭമായൊന്നു പാറി …
ആകാശം ചേരാനായ് താനേ…
മിഴി… മറഞ്ഞിടും മഞ്ഞിലൂടെ..
തീകായും സ്വപ്‌നങ്ങൾ.. കൂടെ..

വനലതയുടെ മേലെ.. പൊരുളെഴുതി നിലാ
ഒരു പുലരി വരാനായി ഇരപകലുമിതാ
കാറ്റിൻ സാരംഗി…മീട്ടി സംഗീതം ….

Leave a Comment