Malayalam Lyrics
കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
(Ch) കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
(m) പലകോടി ജന്മങ്ങള്‍ കുമിളകളായുണര്‍ന്നുടയും കഥാ സരിത് സാഗരസീമയില്‍
കഥകളാകുന്നു നാം അറിവീലയെങ്കിലും അധവാ തിരിച്ചറിഞ്ഞെന്നാലുമറിയുകില്ലുള്‍ക്കഥ കഥകളാല്‍ നിവൃതമീ പ്രകൃതിയും
(Ch) കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫
(m) കഥകളീക്കടലുകള്‍ കുലശൈലശൃംഗങ്ങള്‍ കഥതന്നെ വഴിനീളേ അടരുമീ ഇലകളും
കദനമായെരിയുമായുസ്സിന്‍റെ തിരികെട്ടു കഥകഴിയുമ്പോള്‍ തുടങ്ങുന്നു പുതിയതൊന്നവസാനമില്ലാതെ കഥനമോ തുടരുന്നു തുടരുന്നു തുടരുന്നു
(Ch) കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫
(m) വഴിയോരസത്രത്തിലപരാന്ധവേളയില്‍ ഒരുമിച്ചുകൂടിപ്പിരിഞ്ഞു പോകും വരെ
പറയുക പറയുക കഥകള്‍ നിരന്തരം കഥപറഞ്ഞങ്ങനെ കഥകളായി കാലത്തിലലിയുക
അതിലൊരു കഥയില്ലയെങ്കിലും കഥകളേക്കാള്‍ ഭാരമില്ലഭൂമിക്കുമെന്നറിയുക
ആഴമില്ലൊരു സമുദ്രത്തിനും
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫
(Ch) കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i