Kanmaniye lyrics


Movie: Makal 
Music : Kanmaniye
Vocals :  pratheep kumar, karthika vaidyanathan
Lyrics : BK harinarayanan
Year: 2022
Director:  sathyan anthikad
 


Malayalam Lyrics

കൺമണിയെ

എന്നെന്നും നീ എൻ

ഓമൽ കുഞ്ഞല്ലേ

കൊതി തീരാ കിനാവല്ലേ

നീ പാടുമ്പോൾ ഉള്ളിൽ നിലാവ്

നീ വാടുമ്പോൾ നോവ്

ചിരി വീണ്ടും ചുണ്ടിൽ

പൂ പോലെ ചേരാൻ

ഇമ ചിമ്മാ രാവായ് അരികെ ഞാൻ.

കൺമണിയെ പൊൻമണിയെ

നീളും മിഴികൾ

വെൺ ചേലാൽ എഴുതി.

കൂന്തൽ മെടയാം എൻ ആരോമലേ

നീ എൻ ജീവൻ ആകാശമാകുന്നിതാ

താളം തന്നിതാത്മാവിലാകെ

തലോടാം കുരുന്നേ..ഇളം കാറ്റുപോലെ

മനസ്സിൻ വഴിയിൽ

തണലായ്‌ വരാം ഞാൻ

കൺമണിയെ പൊൻമണിയെ

കാണാതകലേ ഇന്നോരോ നിമിഷം

താനേയുരുകി ഉൾച്ചൂടോടെ ഞാൻ

നോവും നെഞ്ചിൻ ആഴങ്ങളിൽ വന്നു നീ..

തൂവും കുഞ്ഞു തേൻ തുള്ളി പോലെ

മടിക്കൂടിതിൽ നീ മറയാ വസന്തം.

മനസ്സിൽ നിറഞ്ഞു പനിനീർ സുഗന്ധം.

കൺമണിയെ എന്നെന്നും നീ എൻ

ഓമൽ കുഞ്ഞല്ലേ

കൊതി തീരാ കിനാവല്ലേ

നീ പാടുമ്പോൾ ഉള്ളിൽ നിലാവ്

നീ വാടുമ്പോൾ നോവ്

ചിരി വീണ്ടും ചുണ്ടിൽ

പൂ പോലെ ചേരാൻ

ഇമ ചിമ്മാ രാവായ് അരികെ ഞാൻ.

കൺമണിയെ പൊൻമണിയെ

Leave a Comment