Malayalam Lyrics
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതൊരു മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ
ഇടനെഞ്ചുരുകും ചൂടുപറ്റി
കയ്യൊരുക്കും തൊട്ടിലില്‍മേല്‍
കണ്മണിയേ കണ്ണടയ്ക്ക് നീയുറങ്ങ്
ആരാരോ ആരാരോ ആരീരോ ആരീരാരോ
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ
തളിരിന്‍ മെയ്യിന്‍ തഴുകാനെന്നും പനിനീരോ നദിയായി
അരയില്‍ മിന്നും ചരടായി മാറാന്‍ കിരണങ്ങള്‍ വരവായി
ഓളം തുള്ളി മെല്ലെയീ ആടീ കാളിന്ദി
ഓമല്‍ ചുണ്ടില്‍ ചേരാന്‍ കൊഞ്ചി പാലാഴി
ഈ നാളില്‍ നിന്നെ താലോലിച്ചെന്‍ മൌനം പോലും താരാട്ടാക്കുന്നെ
ആരാരോ ആരാരോ ആരീരോ ആരീരാരോ
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതൊരു മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ
അരയാല്‍ കൊമ്പില്‍ കുഴലൊന്നൂതി
ചിരിതൂകി പതിവായീ
മനസ്സോ മീട്ടും മയിലിന്‍ പീലി
അണിയുന്നേ മുടിയില്‍ നീ
എന്നും തെന്നല്‍ നിന്നെ ഊഞ്ഞാലാട്ടുന്നേ
മണ്ണും വിണ്ണും ഞാനും കൂടെയാടുന്നെ
വെണ്‍തിങ്കള്‍ ദൂരെ നിന്നും വന്നീ
വെണ്ണക്കിണ്ണം മുന്നില്‍ നീട്ടുന്നെ
ആരാരോ ആരാരോ ആരീരോ ആരീരാരോ
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }