Malayalam Lyrics
കരളിനുള്ളില്‍ പ്രണയമെന്ന കാലവര്‍ഷം പൊടി പൊടിക്കണു്
ചിറകിനുള്ളില്‍ ചേര്‍ന്നിരിക്കാം മഴ നനയാതെ
വഴിയരികില്‍ കണ്ടു മുട്ടിയ മധുര മീനാക്ഷീ
നീ കടമിഴിയില്‍ കവിതയെഴുതും കണ്ണൂര്‍ കാമാക്ഷി
വിരല്‍ ഞൊടിച്ചാല്‍ കൂടെ വരാന്‍ നീയാരെനിക്കു്
കഴിഞ്ഞ ജന്മം കൈ പിടിച്ച മുറച്ചെറുക്കനോ….
കടപ്പാട്ടൂരമ്പലത്തില്‍ കരക്കാരെ സാക്ഷിയാക്കി
കഴുത്തില്‍ മണിത്താലികെട്ടിയ കടത്തനാടനോ…
(കരളിനുള്ളില്‍ …..)
കടമിഴിയില്‍ കടന്നല്‍ക്കൂടു കരുതി വരും കരുമാരീ
നടന്നു വന്ന വഴി മറന്ന വിളഞ്ഞ കാന്താരീ
കഴിഞ്ഞ ജന്മം നമ്മളൊന്നായ് കഴിഞ്ഞവരല്ലേ
മറന്നു പോയ നാളുകള്‍ തന്‍ വേദന സംഹാരി
ഒന്നും രണ്ടും പറഞ്ഞെന്റെ നെഞ്ചിനുള്ളില്‍ കൂടു കെട്ടാന്‍
ചന്നം പിന്നം നനയേണ്ടാ ചക്കര നീലാണ്ടാ
കടപ്പുറത്തു് ചുണ്ടു നനയ്ക്കും തണുത്ത കാറ്റല്ലാ
ഇടയ്ക്കിടക്കു ബ്രേക്കു ചവിട്ടും സൂപ്പര്‍ ഫാസ്റ്റല്ലാ….
(കരളിനുള്ളില്‍ …..)
ഒത്തുതീര്‍പ്പു കരാറില്‍ ഞാന്‍ ഒപ്പിടുമെങ്കില്‍
ഇത്തിരിത്തേന്‍ ചുണ്ടുകളാല്‍ മുദ്ര ചാർത്തിടും
വൃത്തിയുള്ള ഹൃദയത്തില്‍ വെളുവെളുത്ത കടലാസ്സില്‍
സ്വപ്നമെന്ന പച്ച മഷിക്കൊരുമിച്ചെഴുതാം…
ഇന്റര്‍നെറ്റു സെന്ററില്‍ വെച്ചിന്നുരാത്രി കണ്ടു മുട്ടാം
സെന്റിമെന്റല്‍ സോങ്ങില്‍ നമ്മെ സ്വയം മറക്കാം
പത്തു പേര്‍ക്കു മുന്നിലൂടെ പാര്‍ക്കിലും ബീച്ചിലും
ഉച്ചപ്പടക്കൊട്ടകയില്‍ ചെത്തിയിരിക്കാം….
(ഹേയ്….കരളിനുള്ളില്‍…..)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i