MALAYALAM LYRICS COLLECTION DATABASE

Katte katte song lyrics


Movie: sughamano daveede 
Music : Mohan sithara
Vocals :  najim 
Lyrics : kaipathram
Year: 2018
Director: Anup chandran
 


Malayalam Lyrics

കാറ്റേ കാറ്റേ കാറ്റേ ചെല്ലക്കാറ്റേ കാറ്റേ
ദൂരെയെന്റെ നാട്ടിൽ ചെല്ലുമോ ..(2)
ഒന്നവനെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ
ഒന്നവളെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ

എൻ കഥകൾ ചൊല്ലാമോ …
ഒന്നെന്റെ വിരഹങ്ങൾ ചിന്നും നോവൊന്നു ചൊല്ലൂ…
കാറ്റേ കാറ്റേ കാറ്റേ ചെല്ലക്കാറ്റേ കാറ്റേ

ദൂരെയെന്റെ നാട്ടിൽ ചെല്ലുമോ .
കാത്ത് കാത്ത് കാത്ത്  
കണ്ണുംനട്ട് കാത്ത് നിൽക്കുമെന്റെ മോഹം ചൊല്ലുമോ…

ഒന്ന് കാണാനും ചേരാനുമായ് മനസ്സിൽ
നിറയും മധുരങ്ങളെ ….
ഒന്ന് കാണാനും… ഒന്ന് കാണാനും…
കേൾക്കാനുമായ് മനസ്സിൽ നുണയും ലഹരികളെ

 
കണ്ടാലും കണ്ടാലും തീരാത്ത മോഹങ്ങൾ
ഓ..കേട്ടാലും കേട്ടാലും തീരാത്ത രാഗങ്ങൾ
എന്നിനി കാണാനാകും തമ്മിൽ…
എന്നിനി ചേർന്നലിയും എൻ പ്രിയനേ ..ആഹഹാ

വെണ്ണിലാവിന്ന് കുളിരില്ലല്ലോ…
വിരഹം.. പകരും കനവുകളെ….
മഞ്ഞു പൂക്കൾക്ക്….
മഞ്ഞു പൂക്കൾക്ക്…മണമില്ലല്ലോ

മിഴിനീർ ചൊരിയും പുലരികൾ
ആരൊരൊരും ആരോരും അറിയാത്ത രാവുകളെ
ഹാ ..തോരാതെ തോരാതെ പെയ്യുന്ന മേഘങ്ങളേ
എന്നിനി കാണാനാകും.. തമ്മിൽ…

എന്നിനി ചേർന്നലിയും എൻ..തോഴി..
ഹോ…  
എന്നിനി ചേർന്നലിയും എൻ തൊഴി
ഹോ…
കാറ്റേ കാറ്റേ കാറ്റേ ചെല്ലക്കാറ്റേ കാറ്റേ

ദൂരെയെന്റെ നാട്ടിൽ ചെല്ലുമോ ..
ഒന്നവനെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ
ഒന്നവളെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ
എൻ കഥകൾ ചൊല്ലാമോ …
ഒന്നെന്റെ വിരഹങ്ങൾ ചിന്നും നോവൊന്നു ചൊല്ലൂ…

കാറ്റേ കാറ്റേ കാറ്റേ ചെല്ലക്കാറ്റേ കാറ്റേ
ദൂരെയെന്റെ നാട്ടിൽ ചെല്ലുമോ .
കാത്ത് കാത്ത് കാത്ത്  
കണ്ണുംനട്ട് കാത്ത് നിൽക്കുമെന്റെ മോഹം ചൊല്ലുമോ..

Leave a Comment