Minna minni song lyircs


Movie: Sukhamano daveede 
Music : Mohan sithara
Vocals :  vinayak r s
Lyrics : swapna treesa
Year: 2018
Director: Anup chandran
 


Malayalam Lyrics

മിന്നാമിന്നി മിന്നണ കണ്ടേ
താരജാലം ചിരിതൂകുന്നുണ്ടേ
പോരുന്നോ കൂട്ടിന്നായി
ഒരു നല്ലൊരു വീടുണ്ടേ

അതിലുള്ളൊരു സ്നേഹക്കടലിൽ
മുത്ത് പെറുക്കാൻ പോരുന്നോ
നേരാണേ…നേരാണേ…
സുഖമാണോ ദാവീദേ….

അപ്പൂപ്പൻ താടി കണക്കെ
പാറിനടക്കും മനസ്സാണെ ഇത്
മോഹങ്ങൾ ചിറകു മുളക്കും പ്രായം കൗമാരം….
കൗമാരം….

മൂത്തോരുടെ വാക്കുകളെല്ലാം ആദ്യം കയ്ക്കും
പിന്നെ രസിക്കും…
നാട്ടിൽ ഇത് പണ്ടേ ഉള്ളൊരു ചൊല്ലാണെ..
ചൊല്ലാണെ….

ഇവിടെല്ലാർക്കും സുഖമാണേ
ഇത് ഞങ്ങടെ കഥയാണേ…
ഇത് കേൾക്കാനായി പോരുന്നോ
നേരുള്ളൊരു കഥയാണേ …

മേഘത്തിൻ മഞ്ചലിലേറി പോകുമ്പോൾ
സ്വപ്നത്തിൽ തീർത്തൊരു ലോകം കണാല്ലോ…
നേരാണേ…നേരാണേ…
സുഖമാണോ ദാവീദേ….

Leave a Comment