Malayalam Lyrics
കിളിവാതില്‍ അടഞ്ഞു പടിയടഞ്ഞു
കൂരിരുള്‍ കൂട്ടില്‍ വിളക്കണഞ്ഞു
വയല്‍പ്പൂ കൊഴിഞ്ഞു അകം പിടഞ്ഞു
മോഹങ്ങളെല്ലാം വിട പറഞ്ഞു
അകതാരില്‍ മൗനം തേങ്ങുമ്പോള്‍
ശ്രുതി ചേര്‍ന്നൊരീണം ഇതള്‍ വിരിയും
ഓര്‍മ്മകളുള്ളില്‍ തുയിലുണരും
പൊയു്പ്പോയ കാലം മിഴി തുറക്കും
കിളിവാതില്‍ അടഞ്ഞു പടിയടഞ്ഞു
കൂരിരുള്‍ കൂട്ടില്‍ വിളക്കണഞ്ഞു
താരാട്ടു പാടുന്നൊരമ്മ
സ്നേഹിച്ചു തീരാത്തൊരച്ഛന്‍
ആമ്പല്‍ത്തടാകത്തില്‍ തനിയേ
നീന്തിയ സുന്ദര ബാല്യം
തമ്മിലിടഞ്ഞൊന്നു പിരിഞ്ഞും
സ്നേഹം നല്‍കിയ സഖികള്‍
മാമനവീഥിയില്‍ സ്മൃതികള്‍
തെളിയും മൂകമായു് കരളില്‍
കിളിവാതില്‍ അടഞ്ഞു പടിയടഞ്ഞു
കൂരിരുള്‍ കൂട്ടില്‍ വിളക്കണഞ്ഞു
കൂടെ നടന്നവര്‍ ഇവിടെ
സ്വപ്നങ്ങള്‍ നെയ്തവരെവിടെ
മോഹിച്ചു പോകുന്നു വെറുതെ
കുഞ്ഞായു് നടന്നൊരു കാലം
അമ്പിളിമാമനിലണയാന്‍
കൊതിയാല്‍ നിന്നതുമോര്‍മ്മ
നന്മകള്‍ പാകിയ മണ്ണില്‍
പ്രണയം പൂത്തതുമോര്‍മ്മ
(കിളിവാതില്‍)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }