Malayalam Lyrics
മെയ് മാസം പാടുന്നേ താന്തോന്നിപ്പാട്ട്
മാമഴക്കാലത്തിൻ ചെല്ലത്തേൻപാട്ട്
മെയ് മൂടിപ്പോകുന്നേ വേനൽ ദൂരത്ത്
കൺകൂട്ടിൽ മിന്നുന്നേ സ്വപ്നത്തിൻ മുത്ത്
മനസ്സിൻ ചെറുതുടിയിൽ മണിക്കുറുമ്പിന്റെ ലയമഴക്
അളിയാ വഴി നീളെ നാമലഞ്ഞു പറന്നു കഥ ചൊല്ലും നേരം
(മെയ് മാസം…)
ഓരോ കളിവാക്കും ഓരോ തണുവാക്കും
ഫ്രണ്ട്ഷിപ്പിൻ സംഗീതമായ്
ഓരോ ഒളിനോക്കും ഓമൽ പുഞ്ചിരിയും
പ്രണയത്തിൻ സന്ദേശമായ്
ഇണങ്ങിയും പിണങ്ങിയുമൊരു മുറിക്കുള്ളിൽ
അടി തെറ്റി മറിയുന്ന ശലഭങ്ങളാകാം
ദിനവും നിറവും പങ്കിടാം
(മെയ് മാസം…)
ദൂരെ ഒരു കോണിൽ കാണാക്കിളി പാടും
സ്നേഹത്തിൻ സങ്കീർത്തനം
മേലേ നിറവാനിൽ രാവിൻ വിരൽ തൊട്ടാൽ
മോഹത്തിൻ ചന്ദ്രോദയം
ചെറുപ്പത്തിൻ കുസൃതിയിൽ നനയുന്ന പ്രായം
ഒച്ച വെച്ചു തുടിക്കുന്നോരടിപൊളി കാലം
അരികിൽ അഴകായ് വന്നിതാ
(മെയ് മാസം…)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i