Koonilla Kunnil lyrics


Movie: Anthipponvettam 
Music : M Jayachandran
Vocals :  Vineeth Sreenivasan
Lyrics : Dr SP Ramesh
Year: 2008
Director: AV Narayanan
 

Malayalam Lyrics

കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ…(2)

കാണാപ്പെരുമരമതിലങ്ങൊരു കൂടുണ്ടേ…ചെറു കൂടുണ്ടേ…

പോരുന്നോ…പോരുന്നോ…ചെറു കുഞ്ഞാറ്റക്കിളിമകളേ….

കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ…

പെരുമരമുണ്ടേ……മരമുണ്ടേ……

പാലൊണ്ടേ…തേനൊണ്ടേ…ഒത്തുകൊറിക്കാന്‍ തെനയൊണ്ടേ …

മഞ്ഞില്‍ ചെറു ചൂടു പുതയ്ക്കാന്‍

ചെറകൊണ്ടേ…..എന്‍ ചെറകൊണ്ടേ

പോരുന്നോ…പോരുന്നോ…ചെറു കുഞ്ഞാറ്റക്കിളിമകളേ….

കുഞ്ഞാറ്റക്കിളിമകളേ….

തെരുതെരെ ചൊരിയുന്നൊരരിമുല്ലപ്പൂവിന്റെ-

മണമെങ്ങും മറക്കുവാന്‍ കഴിയില്ലെന്നൊരുവരി-

ക്കവിതയ്ക്കു വകയുണ്ടെന്നിരിക്കുമ്പം കളിപറഞ്ഞൊരു-

കൊച്ചുകുരുവിക്കുഞ്ഞൊരു കുടം തേന്‍ കുടിച്ചടിപിടി-

യലശണ്ഠ നടന്നെന്നു പറയുന്ന കഥയിതു-

ശരിയല്ലന്നലയുമ്പം കെതയ്ക്കുന്ന തലതല്ലിക്കാറ്റേ……

കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ …

പെരുമരമുണ്ടേ……മരമുണ്ടേ……

രാവോളം പാടിയുറക്കാന്‍ പാട്ടൊണ്ടേ..പാട്ടൊണ്ടേ……

ചാവോളം കൂടെയിരിക്കാന്‍ ഞാനൊണ്ടേ..ഞാനൊണ്ടേ……

വാനോളം പ്രേമം പകരാന്‍ കരളൊണ്ടേ…എന്‍ കരളൊണ്ടേ..

കുഞ്ഞാറ്റക്കിളിമകളേ…….

(തെരുതെരെ………)

കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ..

കാണാപ്പെരുമരമതിലങ്ങൊരു കൂടുണ്ടേ…ചെറു കൂടുണ്ടേ…

പോരുന്നോ…പോരുന്നോ…ചെറു കുഞ്ഞാറ്റക്കിളിമകളേ….

Leave a Comment