Kunjunnikavil Malayalam lyrics


Movie: kavyam
Music : Kaithapram Viswanath
Vocals :  Gayathri Varma
Lyrics : Kaithapram
Year: 2009
Director: Anish Varma
 

Malayalam Lyrics

കുഞ്ഞുണ്ണിക്കവിളിൽ നറുവെണ്ണ

മിഴിയിതൾതുമ്പിൽ മയില്‍പ്പീലി

പാൽമണമോലും പൊന്നിളം വായിൽ

താമരത്തേൻ മധുരം അമ്മയ്ക്കു

പ്രാണന്റെ ജീവാമൃതം

(കുഞ്ഞുണ്ണി….)

അമ്പിളിക്കിണ്ണം നിറച്ചു വെച്ചെപ്പൊഴും

പഞ്ചാരപ്പായസം നൽകാം

അമ്മമനസ്സിന്റെ നൊമ്പരങ്ങൾ മാറ്റാൻ

കൂട്ടായിരിക്കേണമെന്നും

എൻ മടിത്തട്ടിനെ തൊട്ടിലായ് മാറ്റി നീ

ചാഞ്ചാടിയാടുകയുണ്ണീ

മകനേ നീയെൻ വരമല്ലേ

(കുഞ്ഞുണ്ണി…)

കണ്ണു തട്ടാതെയും താഴെ വെയ്ക്കാതെയും

നിന്നെ ഞാൻ വളർത്താം

കൈ വളരുന്നുവോ കാൽ വളരുന്നുവോ

എന്നു ഞാൻ നോക്കി നിൽക്കാം

കണ്ണുനീരിന്നൊപ്പം നൊമ്പരത്തിങ്കൾപ്പൂ

നിനക്കായ് ഞാൻ കുടിക്കാം]

നീയെൻ മാറിൽ ചേർന്നുറങ്ങൂ

(കുഞ്ഞുണ്ണി…)

Leave a Comment