Kunnathe konnakum malayalam lyrics


Movie: Keralavarma Pazhassi Raaja

Music:Ilayaraja
Vocals:  KS Chithra
Lyrics: ONV Kurup
Year: 2009
Director: Hariharan
 

മലയാളം വരികൾ

കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ പല്ലക്കിലേറിയോ വന്നു രാവില്‍ പഞ്ചമിത്തിങ്കളോ കൂടെ വന്നു വരവേല്‍ക്കുകയായോ കുരവയിട്ടു കിളികള്‍ വഴി നീളേ വരിനെല്‍ക്കതിരാടാന്‍ വയലണിഞ്ഞു ഒരു നവവധു പോലെ കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ ആരേമീക്കണി കാണുവാന്‍ ആശതന്‍ തിരിനീളുമെന്‍ പാതിരാമണിദീപമേ മിഴിചിമ്മി നില്‍ക്കുകയായി ഓരോരോതിരിനാളവും ആമുഖം കണികണ്ടപോല്‍ ചാരുലജ്ജയില്‍ എന്തിനോ തുടുവര്‍ണ്ണമായി ആയില്യംകാവിലെ മണിനാഗത്താന്മാര്‍ക്കിനി ആരാരോ പാട്ടുമായി ഒരു പാലൂട്ടു നേരുന്നു തുണയായി വരണമിനിയുടലിൽനാഗമണിയും അരിയഹരനേ (2)

കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം

ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ

തീശംഖിന്‍തിരുനെഞ്ചിലെ

തീര്‍ത്ഥമയൊരുനീര്‍ക്കണം

സ്നേഹസാഗരമേദിനി

കനിവാര്‍ന്നു നല്‍കിടുവാന്‍

ഈ മുറ്റത്തൊരു തൈമരം

പൂത്തുനില്പതിലാടുവാന്‍

മോഹമാര്‍ന്ന നിലാക്കിളി വരുമോയിനി

കാതോരം ചേര്‍ന്നിനി കഥയേതാദ്യം ചൊല്ലണം

പാടാത്ത പാട്ടുകള്‍ ഇനിയേതാദ്യം മൂളണം

ഇനിയാതിരുമൊഴിതന്‍ അമൃത് തേടുമരിയ മധുര നിമിഷം (2)

കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം

ഇന്നേതോ തമ്പുരാന്‍ തന്നേ പോയോ

Leave a Comment